അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയിട്ടില്ല- സുപ്രീം കോടതി


ബി. ബാലഗോപാൽ / മാതൃഭുമി ന്യൂസ്

1 min read
Read later
Print
Share

സുപ്രീം കോടതി | Photo: Mathrubhumi

ന്യൂഡൽഹി: അരിക്കൊമ്പന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളിൽ കേരള ഹൈക്കോടതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ വ്യക്തികൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായത്.

വിഷ്ണു പ്രസാദ്, സുജ ഭായ് എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിദഗ്ദ്ധർക്കുള്ള അറിവ് കോടതികൾക്ക് ഇല്ലെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പറമ്പിക്കുളത്തേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ മറ്റെവിടേക്കാണ് മാറ്റേണ്ടത് എന്ന കാര്യം സർക്കാരിന് തീരുമാനിക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിട്ടുണ്ടെന്ന് മൃഗ സ്നേഹികൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് ചൂണ്ടിക്കാട്ടി. തുടർന്നാണ് സ്വകാര്യ വ്യക്തികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. സംസ്ഥാന സർക്കാറിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി എന്നിവർ ഹാജരായി.

Content Highlights: The High Court has not failed in the Arikkomban issue, observes Supreme Court

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


asif adwaith car

5 min

സ്വപ്‌നങ്ങൾ ബാക്കിയാക്കി അദ്വൈത്,മരണത്തിലും ഒരുമിച്ച് ആത്മസുഹൃത്തുക്കൾ;ഉമ്മയുടെ ഫോണ്‍, രക്ഷകനായി ഹഖ്

Oct 2, 2023


kk sivaraman mm mani

2 min

'ബുദ്ധിമുട്ടുന്നതെന്തിന്, തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ?' M.M മണിക്കുനേരെ ഒളിയമ്പുമായി CPI നേതാവ്

Oct 2, 2023

Most Commented