അരിക്കൊമ്പൻ | Photo: Mathrubhumi Library
കൊച്ചി: അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം നിർദേശിക്കില്ലെന്നും എവിടേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കട്ടേയെന്നും സർക്കാർ ഹൈക്കോടതിയിൽ. അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സ്ഥലങ്ങളുടെ വിവരങ്ങളടങ്ങിയ നിർദേശം സർക്കാർ മുദ്രവെച്ച കവറിൽ കൈമാറാമെന്നും ഇക്കാര്യം പരസ്യപ്പെടുത്തരുതെന്നും ഹെെക്കോടതിയെ അറിയിച്ചു. അഡീഷണൽ അഡ്വക്കേറ്റ് ജനറലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിൽ വലിയ പ്രതിഷേധമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് ചില നിർദേശങ്ങൾ സർക്കാർ വിദഗ്ധ സമിതിക്ക് മുന്നിലേക്ക് വയ്ക്കുന്നു. എന്നാൽ ഈ നിർദേശങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താൻ സർക്കാർ തയാറായിട്ടില്ല.
അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സ്ഥലങ്ങളുടെ വിവരങ്ങളടങ്ങിയ നിർദേശം സർക്കാർ മുദ്രവെച്ച കവറിൽ കൈമാറാമെന്നും ഹെെക്കോടതിയെ അറിയിച്ചു. സർക്കാർ നിർദേശിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് പുറത്ത് പറയാൻ പാടില്ലെന്നും പറഞ്ഞാൽ പറമ്പിക്കുളത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയാണ് സർക്കാരിനുള്ളത്.
Content Highlights: The government said that the expert committee should decide on arikomban issue


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..