ജനങ്ങളെ ഭയപ്പെടുത്തി കോടികള്‍ പിരിക്കാനുള്ള ടാര്‍ജറ്റ് സര്‍ക്കാര്‍ പോലീസിന് നല്‍കി - സതീശന്‍


കോടിക്കണക്കിന് രൂപയാണ് പെറ്റിയായി പോലീസ് പാവപ്പെട്ടവരുടെ കൈയിൽ നിന്ന് വാങ്ങിക്കുന്നത്. അത് മഹാമാരിയുടെ കാലത്ത് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്.

വി ഡി സതീശൻ|ഫോട്ടോ: കെ ബി സതീഷ് കുമാർ| മാതൃഭൂമി

തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ കോടികൾ ഉണ്ടാക്കാൻ വേണ്ടി പോലീസിന് ടാർജറ്റ് നൽകിയിരിക്കുകയാണെന്ന് യുഡിഎഫ് യോഗത്തിനുശേഷം അദ്ദേഹം ആരോപിച്ചു.

ക്വാട്ട നിശ്ചിച്ച് കോടിക്കണക്കിന് രൂപ പാവങ്ങളുടെ കൈയിൽ നിന്ന് പോലീസിനെകൊണ്ട് കൊള്ളയടിപ്പിക്കുന്ന വിരോധാഭാസമാണ് കേരളത്തിൽ നടക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കോടികൾ ഉണ്ടാക്കാൻ വേണ്ടിയുള്ള ടാർജറ്റ് എല്ലാ പോലീസ് സ്റ്റേഷനുകൾക്കും സർക്കാർ നൽകിയെന്നും സതീശൻ ആരോപിച്ചു.

കോടിക്കണക്കിന് രൂപയാണ് പെറ്റിയായി പോലീസ് പാവപ്പെട്ടവരുടെ കൈയിൽ നിന്ന് വാങ്ങിക്കുന്നത്. അത് മഹാമാരിയുടെ കാലത്ത് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ഇതിന് എതിരായുള്ള പ്രതിഷേധം യുഡിഎഫ് യോഗത്തിൽ രേഖപ്പെടുത്തി.

അതേസമയം ഡോളർ കടത്തു കേസിൽ, സ്വർണ്ണക്കടത്തു കേസിലെ പ്രതി കുറ്റ സമ്മതത്തിന് സമാനമായ ഒരു മൊഴി കൊടുത്തിട്ടും പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതിൽ യുഡിഎഫ് യോഗം അത്ഭുതം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു. ഇതിന് കൃത്യമായ മറുപടി പറയാൻ അദ്ദേഹത്തിന് ഇല്ല എന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നത് എന്ന് യോഗം വിലയിരുത്തി.

തട്ടിപ്പു കേസിൽ പ്രതിയായ ഒരു വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരായി എഫ്ഐആർ എടുക്കുകയും അത് സിബിഐയ്ക്ക് വിടുകയും ചെയ്ത പിണറായി വിജയൻ, സമാനമായ ഒരു കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി ഉണ്ടായിട്ടും ആ മൊഴിയുടെ പേരിൽ നടപടികളുമായി മുന്നോട്ട് പോകാത്തതും അതിനെക്കുറിച്ച് സംസാരിക്കാത്തതും വിചിത്രമാണെനന്ന് യുഡിഎഫ് യോഗം വിലയിരുത്തി.

യുഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തുകയും കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളെ അവതരിപ്പിക്കുകയും ചെയ്യും. സാധാരണക്കാരുടെ ശബ്ദമായി യുഡിഎഫിനെ മാറ്റാൻ വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

Content Highlights: The government has given a target of making crores to the police - VD Satheesan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented