പ്രതീകാത്മക ചിത്രം | Photo: Channi Anand/ AP
തിരുവനന്തപുരം: തോപ്പില്‍ഭാസിയുടെ മകള്‍ക്ക് മാനദണ്ഡം ലംഘിച്ച് സ്വാതന്ത്ര്യസമര കുടുംബപെന്ഷന് അനുവദിച്ച് സര്‍ക്കാര്‍. എ. മാലക്കാണ് സ്വാതന്ത്ര്യസമര കുടുംബപെന്ഷന് നല്‍കുന്നത്. അവിവാഹിതയും തൊഴില്‍രഹിതയുമായ ആവകാശികള്ക്ക് മാത്രം പെന്ഷന് അനുദിക്കുന്ന കീഴ്വഴക്കം ലംഘിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവര്‍ക്കും അവരുടെ മരണശേഷം ഭാര്യക്കും സ്വാതന്ത്ര്യസമര പെന്ഷന് നല്‍കുന്നതാണ് നിലവിലുള്ള കീഴ്വഴക്കം. എന്നാല്‍ ചില അപൂര്‍വ അവസരങ്ങളില്‍ അവിവാഹിതകളും തൊഴില്‍രഹിതരുമായ പെണ്മക്കള്ക്കും സ്വാതന്ത്ര്യസമര കുടുംബ പെന്ഷന് അനുവദിക്കുന്ന രീതി സംസ്ഥാനത്തുണ്ട്. എന്നാല്‍ ഇതിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്.
തോപ്പില്‍ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അടുത്തകാലത്താണ് മരിച്ചത്. അവര്‍ക്ക് സ്വാതന്ത്ര്യസമര കുടുംബ പെന്ഷന് നല്‍കിയിരുന്നു. അവരുടെ മകള്‍ എ. മാലക്കാണ് ഇപ്പോള്‍ പെന്ഷന് അനുവദിച്ചിരിക്കുന്നത്. എ. മാല ഭര്‍ത്താവ് മരിച്ചുപോയ സ്ത്രീയാണെന്നും രണ്ട് പെണ്‍മക്കളുണ്ടെന്നും മറ്റ് ആശ്രയമില്ലെന്ന കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെന്ഷന് അനുവദിക്കുന്നു എന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
എന്നാല്‍, അവരുടെ മകള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു മകള്‍ക്ക് സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ട്. രണ്ടു മക്കള്‍ക്കും ജോലിയുണ്ടെന്നിരിക്കെയാണ് തോപ്പില്‍ ഭാസിയുടെ മകള്‍ മാലക്ക് മാനദണ്ഡം ലംഘിച്ച് സ്വാതന്ത്ര്യസമര കുടുംബ പെന്ഷന് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..