കെ.എൻ. ബാലഗോപാൽ | ഫോട്ടോ : മാതൃഭൂമി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപജീവനമാര്‍ഗം പ്രതിസന്ധിയിലായിരിക്കുന്നവരുടെ കൈയിലേക്ക് നേരിട്ട് പണം എത്തിക്കുന്നതിവേണ്ടി പ്രഖ്യാപിച്ച തുക പെന്‍ഷനാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് നേരിട്ട് ജനങ്ങളിലെത്തിക്കും എന്ന പറഞ്ഞ 8900 കോടി രൂപയെ കുറിച്ച് ധനമന്ത്രി വ്യക്തത വരുത്തിയത്.
'1740 കോടിയോളം രൂപ ഭക്ഷ്യക്കിറ്റിനാണ് മാറ്റിവെച്ചിരിക്കുന്നത്. ഒരുമാസം നാനൂറ് കോടിയിലധികം രൂപ ഇതിനായി വേണ്ടിവരുന്നുണ്ട്. 1100 കോടി പെന്‍ഷനുകള്‍ ഇല്ലാത്ത ക്ഷേമപദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്ക് വേണ്ടി നേരത്തേ പറഞ്ഞിരുന്നതാണ്. ഈ പണമാണ് അതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.'- ധനമന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷം രംഗത്തെത്തി. ബജറ്റ് പ്രസംഗത്തില്‍ നിന്ന് ഭേദഗതിവരുത്തുന്ന പ്രസ്താവനയാണ് ധനമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഉപജീവനമാര്‍ഗം പ്രതിസന്ധിയിലായിരിക്കുന്നവരുടെ കൈയിലേക്ക് 8900 കോടി രൂപ നേരിട്ടെത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ട് പത്രസമ്മേളനത്തില്‍ നിലവിലുളള പെന്‍ഷന്‍ കൊടുക്കും എന്ന് പറഞ്ഞാല്‍ അതിനെ കാപട്യം എന്നല്ലാതെ എന്തുപേരിട്ട് വിളിക്കുമെന്ന് സതീശന്‍ ചോദിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..