മർദനമേറ്റ് മരിച്ച മധു, മധുവിന്റെ അമ്മയും സഹോദരിയും | ഫോട്ടോ: മാതൃഭൂമി
അട്ടപ്പാടി: അട്ടപ്പാടിയിലെ മധു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും മധുവിന്റെ സഹോദരി സരസു വെളിപ്പെടുത്തി.
മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം നല്‍കിയാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് മധുവിന്റെ സഹോദരി സരസു ആരോപിക്കുന്നു. ഒരിക്കല്‍ മുഖം മറച്ച് രണ്ട് പേര്‍ വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന ചോറ് വലിച്ചെറിഞ്ഞ് താന്‍ ഓടുകയായിരുന്നുവെന്നും സരസു പറഞ്ഞു.
അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതായും മധുവിന്റെ സഹോദരി പറഞ്ഞു.
2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണ കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ സംഭവം നടന്ന് നാല് വര്‍ഷം ആയിട്ടും കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കേസിലെ പതിനാറ് പ്രതികളും ജാമ്യത്തിലാണ് എന്നതാണ് മധുവിന്റെ കുടുംബത്തിന്റെ ആശങ്ക.
Content Highlights: Madhu Murder case; Attempt to influence witness alleges family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..