കോഴിക്കോട് ഇരിങ്ങല്ലൂരിൽ കുളത്തിൽ വീണ മലമാൻ
കോഴിക്കോട്: ഇരിങ്ങല്ലൂരിൽ എത്തിയ മലമാൻ നാട്ടുകാർക്ക് കൗതുകമായി. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ അമ്മത്തൂർ സ്കൂളിനു സമീപം അമ്മത്തൂർ റിനീഷിൻ്റെ വീടിനോട് ചേർന്ന പറമ്പിലാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ മലമാൻ എത്തിയത്. വലിയ ശബ്ദമുണ്ടാക്കി ഓടുകയും ചാടുകയും ചെയ്യുന്നതിനിടെ മലമാൻ പറമ്പിലെ കുളത്തിൽ വീണു. ഇതോടെ തിരിച്ച് കയറാൻ പറ്റാത്ത അവസ്ഥയായി.
അധികം താഴ്ചയില്ലാത്ത കുളത്തിൽ നിന്ന് പലതവണ പുറത്തേക്ക് ചാടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. വിവരം പുറത്തറിഞ്ഞതോടെ മലമാനിനെക്കാണാൻ നാട്ടുകാരും ഓടിക്കൂടി. സമീപത്തുള്ള ഇരിങ്ങല്ലൂർ ഗവൺമെന്റ് എൽ.പി. സ്കൂളിലെ അധ്യാപകർ കുട്ടികളുമായാണ് കുളത്തിൽ വീണ മലമാനിനെ കാണാൻ എത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയാണ് മാനിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. വനം വകുപ്പ് നടത്തിയ പരിശോധനയിൽ മാനിന് പൂർണ ആരോഗ്യം ഉണ്ടെന്നും തീറ്റ എടുക്കുന്നതിന് പ്രശ്നമില്ലെന്നും കണ്ടെത്തി. തുടർന്ന് മാനിനെ പുതുപ്പാടിയിൽ എത്തിച്ച് കാട്ടിലേക്ക് കയറ്റിവിട്ടു.
Content Highlights: The deer, fell into the pond, was taken out, released into the forest, Kerala News, Malayalam News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..