മല്ലികാർജുൻ ഖാർഗെ, രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കറുത്ത തുണി ഉപയോഗിച്ച് വായ് മൂടിക്കെട്ടി പ്രതിഷേധിക്കുന്ന പ്രവർത്തകൻ | ഫോട്ടോ: മാതൃഭൂമി
വെെക്കം (കോട്ടയം): രാജ്യത്തെ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ദിനം കറുത്ത ദിനമാണെന്നും വൈക്കം സത്യഗ്രഹ സമരത്തിൻ്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കെ.പി.സി.സിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
'കോൺഗ്രസ് നേതൃത്വത്തിൽ നടന്ന മഹത്തായ സമരമായിരുന്നു വൈക്കം സത്യഗ്രഹം. അഹിംസയിലൂന്നിയ സമരം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്' - അദ്ദേഹം വ്യക്തമാക്കി.
വൈക്കം ബീച്ച് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ 5000-ൽപരം പ്രവർത്തകർ പങ്കാളികളായി. രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കറുത്ത തുണി ഉപയോഗിച്ച് വായ് മൂടിക്കെട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.
കെ.പി.സി.സി അധ്യക്ഷൻ, കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ഭാരവാഹികളായ കെ.സി വേണുഗോപാൽ, താരിഖ് അൻവർ തുടങ്ങിയവർ പങ്കെടുത്തു. ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിൽ എത്തിയ ഖാർഗെയ്ക്ക് കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തകർ വൻ സ്വീകരണം ഒരുക്കിയിരുന്നു.
Content Highlights: the day Rahul was disqualified was a black day says mallikarjun kharge
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..