വെെദേകം റിസോർട്ട്, രാജേഷിന്റെ രാജിക്കത്ത്
കണ്ണൂര്‍: ഇ.പി ജയരാജന്റെ ഭാര്യ ചെയര്‍പേഴ്‌സണായ വൈദേകം റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും സി.പി.എം പ്രാദേശിക നേതാവ് രാജിവച്ചു. വൈദേകത്തിന്റെ ഡയറക്ടറായിരുന്ന പട്ടത്ത് രാജേഷാണ് രാജി വച്ചത്. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജി എന്നാണ് ഷൊര്‍ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ രാജേഷ് കമ്പനിയെ അറിയിച്ചത്.
രാജേഷ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നല്‍കിയ രാജിയാണ് ഡയറക്ടര്‍ ബോര്‍ഡ് സ്വീകരിച്ചത്. റിസോര്‍ട്ടില്‍ 50 ലക്ഷം രൂപയുടെ ഷെയറും ഒരു കോടി രൂപയുടെ വായ്പയുമാണ് രാജേഷിന് ഉണ്ടായിരുന്നത്. കമ്പനിയുടെ എം.ഡിയുടെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് വൈദേകത്തില്‍വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു. 2022 ജൂലൈയില്‍ നേരത്തെയുണ്ടായിരുന്ന എം.ഡി കെ.പി രമേഷിനെ മാറ്റി സി.കെ ഷാജിയെ സ്ഥാനത്ത് നിയമിച്ചിരുന്നു. ഓഹരിയും വായ്പയുമായി 25 ലക്ഷം രൂപ മാത്രമാണ് ഷാജിക്ക് വൈദേകത്തില്‍ നിക്ഷേപമുണ്ടായിരുന്നത്.
അഞ്ച് മാസം മുമ്പ് സ്ഥാപനം ഒന്നരക്കോടി രൂപ സമാഹരിച്ചതായാണ് രേഖകള്‍. തൃശൂരിലെ ഏവാസ് ആയുര്‍വേദ, കരുനാഗപ്പള്ളിയിലെ വ്യവസായി എന്നിവര്‍ പുതിയ ഓഹരി ഉടമകളായി വന്നതായാണ് വിവരം. ഇ.പിയുടെ ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജെയ്‌സണും 12 ലക്ഷത്തിന്‍രെ ഓഹരികള്‍ കൂടി ഇതേക്കാലയളവില്‍ നല്‍കിയിരുന്നു. ഇതുവരെ ആറു കോടി അറുപത് ലക്ഷം രൂപ ഓഹരി നിക്ഷേപം എന്ന നിലയില്‍ വൈദേകം ഇതിനോടകം സമാഹരിച്ചതായും രേഖകളില്‍ പറയുന്നു.
Content Highlights: The CPM leader resigned from the vaidhekam resort
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..