വിസി നിയമനം: സെര്‍ച്ച് കമ്മിറ്റി നോമിനിയുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തിര ഇടപെടലിനില്ലെന്ന് കോടതി


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി | photo: PTI

കേരള സര്‍വകലാശാലയിലെ വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിന് എതിരായ ഹർജിയിൽ അടിയന്തിര ഇടപെടലിന് വിസ്സമ്മതിച്ച് സുപ്രീം കോടതി. സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 23 ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി തീരുമാനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം വൈകുക ആണെങ്കിൽ വിഷയം വീണ്ടും ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഹർജിക്കാരന് അനുമതി നൽകി.

ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗം എസ് ജയരാമന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. വൈസ്‌ ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച്‌ കമ്മിറ്റിയിലേക്ക്‌ സെനറ്റിന്റെ പ്രതിനിധിയെ ഒരുമാസത്തിനകം നാമനിർദേശം ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സെനറ്റിന്റെ പ്രതിനിധിയെ നാമനിർദേശം ചെയ്‌താൽ ചാൻസലർകൂടിയായ ഗവർണർ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച്‌ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. സമയപരിധിയിൽ നോമിനിയെ നൽകിയില്ലെങ്കിൽ യുജിസി ചട്ടവും കേരള സർവകലാശാല നിയമവും അനുസരിച്ചു ചാൻസലർക്കു നടപടിയെടുക്കാമെന്നും സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു.


സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ ഹർജി നിലവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ആണ്. ജനുവരി 23 ന് ഡിവിഷൻ ബെഞ്ച് ഹർജിയിൽ വാദം കേൾക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തത്തിൽ ആണ് സ്റ്റേ നീക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചത്. ഹർജിക്കാരനായ എസ് ജയരാമന്ന് വേണ്ടി സീനിയർ അഭിഭാഷകൻ പി എൻ രവീന്ദ്രൻ, അഭിഭാഷകൻ പി എസ് സുധീർ എന്നിവർ ഹാജരായി. എതിർ കക്ഷികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരിയാണ് ആണ് ഹാജരായത്.

Content Highlights: the court has says immediate intervention in the petition related to the search committee nominee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented