ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിന് പുതിയ മെഡിക്കൽ കോളേജ് അനുവദിക്കാതിരുന്ന കേന്ദ്ര നടപടിയെ വിമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങള്‍ക്ക് 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചതിൽ കേരളത്തിന് ഒരെണ്ണം പോലുമില്ല. ഇതിനുമുമ്പ് 125 നഴ്സിങ് കോളേജ് അനുവദിച്ചതിലും കേരളത്തിന് ഒന്നും അനുവദിച്ചില്ല. കേരളം ഇന്ത്യയിലല്ല എന്ന രീതിയിലാണ് കേന്ദ്രത്തിന്റെ സമീപനമെന്നും മന്ത്രി വിമര്‍ശിച്ചു
ഗോത്രവർഗ മേഖലയിലുള്ള വയനാട് ആശുപത്രിയുടെ പ്രാധാന്യം കേന്ദ്രത്തിനെ അറിയിച്ചിരുന്നതാണ്. വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം വേണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: The Center's approach is that Kerala is not in India says veena george
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..