കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന് മാത്രമാണ് കോടതിയില്‍ ഹാജരായത്. കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കാണിച്ച് ഫ്രാങ്കോ മുളയ്ക്കല്‍ അപേക്ഷ നല്കിയിട്ടുള്ളതായി അഭിഭാഷകന് പറഞ്ഞു.
അതേസമയം, കേസ് പരിഗണിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചിട്ടില്ല. 2019 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാര ദുര്‍വിനിയോഗം ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
വിചാരണ ആംരഭിക്കുന്നതിന് മുന്നോടിയായി കുറ്റപത്രം വായിച്ചുകേള്പ്പിക്കുന്നടക്കമുള്ള നടപടികളാണ് ഇനി കേസില്‍ പൂര്‍ത്തിയാകാനുള്ളത്. നവംബര്‍ 30ന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായിരുന്നു. തുടര്‍ന്ന് ജാമ്യം നീട്ടിനല്‍കുകയായിരുന്നു.
Content Highlights: The case against Bishop Franco Mulaykkal willl be considered on 25th
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..