കൂട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി


ഒഴുകി വരുന്ന സാധനങ്ങള്‍ പിടിക്കാനായാണ് റിയാസും സുഹൃത്തുക്കളും വെള്ളത്തിലിറങ്ങിയത്.

റിയാസ്

കോട്ടയം: കൂട്ടിക്കലില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ(47) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കിട്ടിയത്. ഒഴുക്കില്‍പ്പെട്ട സ്ഥലത്തിന് സമീപത്ത് നിന്ന് നൂറു മീറ്റര്‍ മാറിയുള്ള സ്ഥലത്ത് ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം . കൂട്ടിക്കല്‍ ടൗണിലെ ചുമട്ടു തൊഴിലാളിയാണ് റിയാസ്.

ഒഴുകി വരുന്ന സാധനങ്ങള്‍ പിടിക്കാനായാണ് റിയാസും സുഹൃത്തുക്കളും വെള്ളത്തിലിറങ്ങിയത്. നീന്തല്‍ അറിയാമായിരുന്നെങ്കിലും കൈ തളര്‍ന്നുപോയതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടുപോയതാവാമെന്നാണ് കരുതുന്നത്. കയര്‍ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയകരമായില്ല.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ കൂട്ടിക്കല്‍ കൊക്കയാറിന് സമീപത്താണ് സംഭവമുണ്ടായത്.

തിങ്കളാഴ്ച ഉച്ചയോടെ ആരംഭിച്ച മഴയെത്തുടര്‍ന്ന് ആറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. വിറകും തേങ്ങയും അടക്കമുള്ള സാധനങ്ങള്‍ ഒഴുകിവരുന്നത് നാട്ടുകാര്‍ ശേഖരിക്കുക പതിവാണ്.

Content Highlights: The body of the man missed in river was found

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented