ചിലരുടെ ധാര്‍ഷ്ട്യം അംഗീകരിക്കില്ല, സാമ്പത്തിക സംവരണം ഇല്ലാതാക്കാനുള്ള ശ്രമം പരാജയം -ജി.സുകുമാരൻനായർ


ഷിജു എസ്. നായര്‍

എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പ്രസംഗിക്കുന്നു

ചങ്ങനാശ്ശേരി: സാമ്പത്തിക സംവരണം ഇല്ലാതാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സംവരണത്തെപ്പറ്റി പറയാനുള്ള അവകാശം എൻ.എസ്‌.എസിനില്ലെന്ന ചിലരുടെ ധാർഷ്ട്യം അംഗീകരിക്കില്ലെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ. ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം വേണമെന്ന മന്നത്ത് പദ്‌മനാഭന്റെ 64-വർഷം മുൻപുള്ള പ്രഖ്യാപനം നടപ്പാക്കാൻ എൻ.എസ്.എസ്. ശക്തമായി മുന്നോട്ടുപോകും. മന്നം ജയന്തിയോട് അനുബന്ധിച്ചുള്ള അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജി.സുകുമാരൻനായർ.

ജാതിയുടെയും മതത്തിന്റെയും പേരിൽ ചേരിതിരിവുണ്ടാക്കാനുള്ള ചിലരുടെ ശ്രമം അപലപനീയമാണ്. മന്നത്ത് പദ്‌മനാഭനു ശേഷവും സമുദായത്തിന് ഒരുപാട് സംഭാവനകൾ ചെയ്യാൻ എൻ.എസ്.എസ്. നേതൃത്വത്തിനായി. മന്നമെന്ന ചുവരിൽ ചാരിനിന്നുള്ള പ്രവർത്തനങ്ങളാണെല്ലാം. എൻ.എസ്.എസ്. നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെല്ലാം മന്നത്തിന്റെ സ്മാരകങ്ങളാണ്. സംഘടനയെപ്പറ്റി ആരെന്ത് ആക്ഷേപം പറഞ്ഞാലും വിലപ്പോകില്ല. ആത്മാർഥമായി പ്രസ്ഥാനത്തിനൊപ്പം നിന്നാൽ നായർക്ക് ജീവിക്കാം. ഒരു രാഷ്ട്രീയക്കാരനും ഒരു ഗവൺമെന്റും നായർക്കൊപ്പമില്ല. അവർ വോട്ട് ബാങ്കിനൊപ്പമാണ്. നായന്മാരെല്ലാം ഒരുമിച്ചുനിന്നാൽ രാഷ്ട്രീയക്കാരെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കാൻ കഴിയും.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഈശ്വര വിശ്വാസികളായ സ്ത്രീകളടക്കമുള്ള നിരപരാധികളുടെ പേരിൽ കേസെടുത്ത സർക്കാർ നിലപാടിനെതിരായ ശക്തമായ നിലപാട് തുടരുമെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു. ശബരിമലയ്ക്ക് കെട്ടുംകെട്ടിപോയവരെയും നാമം ജപിച്ചവരെയും കേസിലൂടെ വലയ്ക്കുന്നതിനെതിരേ പലതവണ ശബ്ദമയുർത്തി. ഇവിടെ പല കേസുകളും പിൻവലിച്ച ചരിത്രമുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ശ്രമത്തിലുമാണ്. എന്നിട്ടും നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരേ കേസുകൾ നിലനിൽക്കുകയാണ്.

സമ്മേളനത്തിൽ എൻ.എസ്.എസ്. പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിച്ചു.ട്രഷറർ അഡ്വ.എൻ.വി.അയ്യപ്പൻപിള്ള, നായകസഭാംഗങ്ങൾ, രജിസ്ട്രാർ, യൂണിയൻ പ്രസിഡന്റുമാർ എന്നിവർ വേദിയിലുണ്ടായിരുന്നു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് നേതാക്കൾ വേദിയിലെത്തിയത്. ട്രഷറർ എൻ.വി.അയ്യപ്പൻപിള്ളയും നായകസഭാംഗം പന്തളം ശിവൻകുട്ടിയും പ്രമേയങ്ങൾ അവതരിപ്പിച്ചു. നായകസഭാംഗങ്ങളായ എ.സുരേശൻ, എം.പി.ഉദയഭാനു എന്നിവർ അനുവാദകരായി.

തിങ്കളാഴ്ചയാണ് മന്നം ജയന്തി സമ്മേളനം. ശശി തരൂർ ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് മന്നം അനുസ്മരണ പ്രഭാഷണം നടത്തും. പുതുതായി പണിതീർത്ത മന്നം സ്മാരക കൺവെൻഷൻ സെന്റർ ജി.സുകുമാരൻനായർ ഉദ്ഘാടനംചെയ്യും.

Content Highlights: the attempt to remove reservation based on economy will be failed says g sukumaran nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented