മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണം; സുപ്രീം കോടതിയില്‍ അപേക്ഷ


ബി. ബാലഗോപാല്‍/  മാതൃഭൂമി ന്യൂസ് 

മുല്ലപ്പെരിയാർ ഡാം (ഫയൽ) |ഫോട്ടോ:പി.പി.രതീഷ്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താന്‍ മേല്‍നോട്ട സമിതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. പരിശോധന പൂര്‍ത്തിയാക്കുന്നതിന് സമയക്രമം കോടതി നിശ്ചയിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തേ ഹര്‍ജി നല്‍കിയിരുന്ന ഡോ. ജോ ജോസഫാണ് പുതിയ അപേക്ഷ ഫയല്‍ ചെയ്തത്.

കേന്ദ്ര ജല കമ്മിഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാര്‍ഗരേഖ പ്രകാരം രാജ്യത്തെ എല്ലാ വലിയ അണക്കെട്ടുകളുടെയും സുരക്ഷാ പരിശോധന പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ടതാണ്. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഏറ്റവുമൊടുവില്‍ നടന്നത് 2010-11 കാലഘട്ടത്തിലാണെന്ന് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതിനുശേഷം കേരളത്തില്‍ രണ്ട് പ്രളയങ്ങളുണ്ടായെന്നും അപേക്ഷയില്‍ പറയുന്നു.



1979-ലും 2011-ലുമുണ്ടായ ചെറിയ ഭൂചലനങ്ങളില്‍ അണക്കെട്ടിന് വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകത്തെ വലിയ ആറ് അണക്കെട്ടുകളാണ് ഘടനാപരമായ ബലക്ഷയമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ നാലെണ്ണം ഇതിനോടകം ഡീകമ്മിഷന്‍ ചെയ്തിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടും സിംബാവിയിലെ മറ്റൊരു അണക്കെട്ടും മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നത് എന്നും അഭിഭാഷകന്‍ ടി.ജി.എന്‍. നായര്‍ മുഖേനെ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷ ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചേക്കും.

Content Highlights: the application has given in supreme court requiring safety inspection of mullaperiyar dam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented