ഞങ്ങളെ ആനപ്പാപ്പാന്മാരാക്കുമോ ?; നാടുവിട്ട 8-ാംക്ലാസുകാരെ  കണ്ടെത്തിയത് ടൂറിസ്റ്റ് ബസ്സില്‍ നിന്ന്


പ്രതീകാത്മക ചിത്രം

പഴഞ്ഞി: ''ഞങ്ങള്‍ ആനപ്പാപ്പാന്മാരാകാന്‍ നാടുവിടുന്നു'' -കത്തെഴുതി കൂട്ടുകാരന് നല്‍കി മൂന്ന് എട്ടാംക്ലാസുകാര്‍ യാത്ര പുറപ്പെട്ടു. കുഞ്ഞുമനസ്സില്‍ തോന്നിയ ആനഭ്രാന്ത് വീട്ടുകാരെയും സ്‌കൂള്‍ അധികൃതരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത് പത്തു മണിക്കൂര്‍. ഒടുവില്‍ തെച്ചിക്കോട്ടുകാവിലെ പേരെടുത്ത ആനയ്ക്ക് സമീപത്തുനിന്ന് മൂവരെയും കണ്ടുകിട്ടി.

വ്യാഴാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട സമയത്ത് കൂട്ടുകാരന്റെ കൈയില്‍ മൂവരും ചേര്‍ന്ന് കത്ത് നല്‍കുകയായിരുന്നു. ഉള്ളടക്കം കണ്ട കൂട്ടുകാരന്‍ ഉടന്‍ അധ്യാപികയ്ക്ക് കൈമാറി. അധ്യാപിക രക്ഷിതാക്കളെ വിവരമറിയിച്ചു. വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതെയായതോടെ അന്വേഷണമായി. കുന്നംകുളത്ത് ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂര്‍ ബസില്‍ കയറി പേരാമംഗലത്ത് ഇറങ്ങിയതായി വിവരം ലഭിച്ചു. പേരാമംഗലം തെച്ചിക്കോട്ടുക്കാവില്‍ ആനയുള്ളതിനാല്‍ അന്വേഷണം അങ്ങോട്ടായി. ആനത്തറയിലെത്തിയ കുട്ടികള്‍ പാപ്പാന്മാരോട് ''ഞങ്ങളെ ആനപ്പാപ്പാന്മാരാക്കുമോ'' എന്ന് ചോദിച്ചതായി അറിഞ്ഞു. സ്ഥിരം കേള്‍ക്കുന്ന ചോദ്യമായതിനാല്‍ പാപ്പാന്‍മാര്‍ നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചു.ഇതിനിടെ ആനപ്രേമികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം കൈമാറി. തെച്ചിക്കോട്ടുകാവിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവിടെയെത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.

എന്നാല്‍, പുറത്തു കടക്കുന്ന ദൃശ്യങ്ങളില്ലായിരുന്നു. പുലര്‍ച്ചെ നാലോടെ പേരാമംഗലം ക്ഷേത്രമൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസില്‍നിന്ന് ഒരു കുട്ടി ഇറങ്ങുന്നത് നാട്ടുകാരന്റെ ശ്രദ്ധയില്‍പ്പെട്ടു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിനു പിന്നാലെ ബസില്‍നിന്ന് മറ്റ് രണ്ടുപേരെയും കണ്ടെത്തി. നാട്ടുകാര്‍ കുട്ടികളെ പോലീസില്‍ ഏല്‍പ്പിച്ചു. രാവിലെ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.

Content Highlights: The 8th graders who left for become mahout were found in the tourist bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented