'ആ കത്ത് എന്‍റേതല്ല..'; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ആര്യാ രാജേന്ദ്രന്‍


ആര്യാ രാജേന്ദ്രൻ, വിവാദമായ കത്ത്‌

തിരുവനന്തപുരം: താത്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ ശുപാര്‍ശചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്നത് സംബന്ധിച്ച ആരോപണത്തില്‍ സിപിഎമ്മിന് വിശദീകരണം നല്‍കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. 'പ്രചരിക്കുന്ന കത്ത് ഞാന്‍ തയ്യാറാക്കിയതല്ല. നിയമനടപടി സ്വീകരിക്കും' എന്നാണ് ആര്യാ രാജേന്ദ്രന്‍ വിശദീകരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ആര്യ വിശദീകരണം നല്‍കിയത്.

താത്കാലിക തസ്തികകളിലേക്ക് പാർട്ടി പ്രവർത്തകരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് ആനവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ എഴുതിയത് എന്ന നിലയിലാണ് കത്ത് പ്രചരിപ്പിക്കപ്പെട്ടത്. കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തില്‍ 295 ദിവസവേതന തസ്തികകളിലേക്കുള്ള മുന്‍ഗണനാപ്പട്ടിക ആവശ്യപ്പെട്ടായിരുന്നു വിവാദ കത്ത്.



നവംബര്‍ ഒന്ന് തീയതിവെച്ച്, മേയറുടെ ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ ഒപ്പോടുകൂടിയായിരുന്നു കത്തെഴുതിയിരുന്നത്. പാര്‍ട്ടി സഹയാത്രികരുടെ വാട്സാപ്പ് ഗ്രൂപ്പുകള്‍വഴി പ്രചരിച്ച കത്ത് പുറത്തായതോടെ കനത്തപ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മേയറുടെ വിശദീകരണം. അതേസമയം, മേയർ ഇത് സംബന്ധിച്ച് ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഇതിനിടെ, എസ്.എ.ടി. ആശുപത്രിയില്‍ താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ പാര്‍ട്ടിയുടെ പട്ടിക ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനില്‍ ആനാവൂര്‍ നാഗപ്പന് അയച്ചതെന്ന പേരിലുള്ള കത്തും പുറത്തുവന്നിരുന്നു. ഈ കത്ത് താന്‍ നല്‍കിയതല്ലെന്നാണ് അനിലിന്റേയും വിശദീകരണം. സംഭവത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്നും അനില്‍ വ്യക്തമാക്കി.

Content Highlights: that letter was not prepared me; Arya Rajendran gave an explanation to the party


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented