പ്രതീകാത്മകചിത്രം | Photo: Mathrubhumi
അരിമ്പൂര്‍: ഒമ്പതുമാസം പ്രായമുള്ള തന്‍വികയ്ക്ക് കരള്‍ പകുത്തു നല്‍കാന്‍ അമ്മ തയ്യാറാണ്. എന്നാല്‍ ചികിത്സയ്ക്കായി പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബം. അരിമ്പൂര്‍ പഞ്ചായത്തില്‍ ആറാംവാര്‍ഡില്‍ വാടകവീട്ടില്‍ താമസക്കാരായ പെരിങ്ങായി സുമേഷ് കുമാറിന്റെയും അഞ്ജലിയുടെയും മകള്‍ തന്‍വികയ്ക്ക് ജന്മനാ കരള്‍ തകരാറിലായിരുന്നു. അലജില്‍ സിന്‍ഡ്രോം എന്നതാണ് രോഗമെന്ന് ആശുപത്രി റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ജലി കരള്‍ തന്‍വികയ്ക്ക് പകുത്തുനല്‍കുന്നതിനുള്ള പരിശോധനകള്‍ എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടക്കുന്നുണ്ട്. കരള്‍ മാറ്റിവെയ്ക്കാന്‍ ലക്ഷങ്ങള്‍ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സ്ഥിരവരുമാനമുള്ള ജോലിയില്ലാത്ത സുമേഷ് കുമാറിന് വലിയ തുക കണ്ടെത്താനോ ചികിത്സ നടത്താനോ ആവില്ല.
തന്‍വികയുടെ ചികിത്സയ്ക്കായി ടി.എന്‍. പ്രതാപന്‍ എം.പി., മുരളി പെരുനെല്ലി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടല്‍ എന്നിവര്‍ രക്ഷാധികാരികളും സ്മിത അജയകുമാര്‍ ചെയര്‍മാനും അരിമ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം കെ.കെ. ഹരിദാസ് ബാബു കണ്‍വീനറും വി.ജി. നന്ദകുമാര്‍ ട്രഷററും ആയി സഹായസമിതി രൂപവത്കരിച്ചു.
ഇതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എറവ് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ : 0437073000050180. ഐ.എഫ്.എസ്. കോഡ്: SIBL0000437. ഫോണ്‍:9349985288, 9496003381.
Content Highlights: thanvika treatment financial aid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..