ഇരട്ടക്കൊല: ഒന്നാംപ്രതി BJPയില്‍നിന്ന് CPMല്‍ എത്തിയയാള്‍, മറ്റ് സൂചനകളും പരിശോധിക്കാന്‍ പോലീസ്


സി.കെ വിജയന്‍, മാതൃഭൂമി ന്യൂസ്

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലും പാറായി ബാബു പ്രതിയാണ്

പാറായി ബാബു ഡി.വൈ.എഫ്.ഐ. പരിപാടിയിൽ പങ്കെടുക്കുന്ന പുറത്തുവന്ന ചിത്രം, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് സ്‌ക്രീൻഷോട്ട് | Photo: Mathrubhumi News/ ScreenGrab

തലശ്ശേരി: ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പാര്‍ട്ടി ബന്ധങ്ങള്‍. ഒന്നാം പ്രതി പാറായി ബാബു ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച ലഹരിവിരുദ്ധപരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് പിന്നിലുള്ള പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ലഹരി മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ പോലീസിന് വ്യക്തതയില്ലെന്നാണ് സൂചന. ലഹരി ഇടപാട് മാത്രമല്ല കൊലപാതകത്തിന് കാരണമെന്നും മറ്റ് കാരണങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്നും പോലീസ് കരുതുന്നു. വാഹന- പണം ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കൊല്ലപ്പെട്ടവരും പ്രതികളും തമ്മില്‍ നിലനിന്നിരുന്നു. ഇതാണ് ലഹരി വില്‍പ്പന തടഞ്ഞതിനെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് പോലീസ് ഉറപ്പിക്കാത്തതിന് പിന്നിലെന്നാണ് സൂചന.മറ്റൊരു പ്രതിയായ ജാക്‌സണ് ലഹരി വില്‍പ്പനയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ലഹരിവില്‍പ്പന തടഞ്ഞതാണ് കൊലപാതകത്തിന് പിന്നില്‍ എന്ന സി.പി.എം. വാദം അംഗീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സി.പി.എമ്മിലെ ഇരുവിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കവും അതിനെത്തുടര്‍ന്നുണ്ടായ അടിപിടിയും കൊലപാതകത്തില്‍ എത്തുകയായിരുന്നു എന്ന് നേരത്തെ തന്നെ കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചിരുന്നു. ഇതിന് മുമ്പും ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇത് പറഞ്ഞുതീര്‍ക്കാന്‍ ശ്രമം നടന്നുവരികയായിരുന്നു. ഇതിനിടെയിലാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതും അത് കത്തിക്കുത്തിലും കൊലപാതകത്തിലും അവസാനിക്കുന്നതും.

നേരത്തെ ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന പാറായി ബാബു ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മില്‍ ചേരുകയായിരുന്നു. സി.പി.എമ്മിന്റെ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന ബാബു, ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധപരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലും പാറായി ബാബു പ്രതിയാണ്. ഈ പശ്ചാത്തലത്തിലാണ് ഇയാള്‍ക്ക് സി.പി.എമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിക്കുന്നത്.

സി.പി.എമ്മിന്റെ നെട്ടൂര്‍ ബ്രാഞ്ച് അംഗമാണ് കൊല്ലപ്പെട്ട ഷമീര്‍. ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരനാണ് കൊല്ലപ്പെട്ട കെ. ഖാലിദ്. അതിനാല്‍, കൊല്ലപ്പെട്ടവരും കൊലപാതകികളും സി.പി.എം. പ്രവര്‍ത്തകരാണെന്നും കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമായ കാരണങ്ങള്‍ കൂടിയുണ്ടെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിക്കുന്നു.

പ്രതികള്‍ക്ക് എന്ത് രാഷ്ട്രീയബന്ധമുണ്ടെങ്കിലും ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി തലത്തിലും നിയമപരമായും കര്‍ശനമായ നടപടിയുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം കഴിഞ്ഞ ദിവസം കണ്ണൂരില്‍ നല്‍കിയത്.

പി. ജയരാജന്റെ അനുയായികളും പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തുവരുന്ന സാഹചര്യം കണ്ണൂരിലുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതിനാല്‍ സംഭവം ലഹരി വിഷയമായി മാത്രം ഒതുക്കിതീര്‍ത്ത് സി.പി.എമ്മിന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആരോപിച്ചു. തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീറിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പില്‍ വീടുകയറി പ്രചാരണത്തിനും പാറായി ബാബു സജീവമായി ഉണ്ടായിരുന്നു. കൊലപാതകത്തില്‍ വലിയ ദുരൂഹതയുണ്ട്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരുപാട് കാര്യങ്ങള്‍ ഒളിച്ചുവെക്കാനുണ്ടെന്നും റിജില്‍ മാക്കുറ്റി ആരോപിച്ചു.

അതേസമയം, അറസ്റ്റിലായ ഏഴ് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

Content Highlights: thalassery drug mafia twin murder cpm in back foot


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented