പോരാളി ഷാജി ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റ് | Photo: facebook.com/poralishaaji
തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ സാമൂഹികമാധ്യമങ്ങളിലും കനത്ത രോഷമുയരുകയാണ്. കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസ്. ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. തലശ്ശേരിയിലെ കൊലപാതകത്തില്‍ സി.പി.എം. അനുകൂല സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്ന് ആര്.എസ്.എസിനെതിരേ കടുത്ത ഭാഷയിലാണ് പ്രതിഷേധമുയരുന്നത്.
എന്നാല്‍ ഇതിനിടെ, പോരാളി ഷാജി എന്ന സി.പി.എം. അനുകൂല ഫെയ്സ്ബുക്ക് പേജില്‍വന്ന പോസ്റ്റും ചര്‍ച്ചയാവുകയാണ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള പോസ്റ്റായതിനാലാണ് പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് പേജ് വീണ്ടും ചര്‍ച്ചയാകുന്നത്. 'ഭരണം വേണ്ട സഖാക്കളുടെ ജീവന് മതി, എന്തിന് ഇങ്ങനെയൊരു ഭരണം' എന്നാണ് പോരാളി ഷാജിയുടെ പോസ്റ്റ്. 'ഭരണം ഉണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകു സര്‍ക്കാരെ' എന്നും പോരാളി ഷാജിയുടെ പോസ്റ്റില്‍ പറയുന്നു.
സി.പി.എം. അനുകൂല പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന ഏകദേശം എട്ട് ലക്ഷത്തോളം പേര് പിന്തുടരുന്ന ഫെയ്സ്ബുക്ക് പേജാണ് പോരാളി ഷാജി. ഇത്തരമൊരു പേജില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനമുയര്‍ന്നതോടെ യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും ഈ പോസ്റ്റ് ചര്‍ച്ചയാക്കിയിട്ടുണ്ട്.
പോരാളി ഷാജി ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റ് ഇങ്ങനെ:-
ഭരണം ഉണ്ടായിട്ടും
ഈ കൊലകള്‍ക്ക്
പ്രകോപനം സ്യഷ്ടിക്കുന്ന
സംഘി ഡ്രാക്കുളകളെ
നിലയ്ക്ക് നിര്‍ത്താന്‍
കഴിയുന്നില്ലെങ്കില്‍
രാജിവെച്ച് പുറത്ത്
പോകു സര്‍ക്കാരെ...
22 സഖാക്കള്‍.. ??
?? 2016 LDF ഗവര്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലപ്പെട്ട CPI(M) ന്റെ മാത്രം പ്രവര്‍ത്തകര്‍ ആണ് താഴെ ഉള്ള ലിസ്റ്റില്‍
16 പേരെ കൊന്നത് RSS
4 പേരെ കൊന്നത് കോണ്‍ഗ്രസ്
1 ആളെ SDPI
1 ആളെ മുസ്ലിം ലീഗ്
?? ഈ 22 പേരില്‍ കഴിഞ്ഞ 15 മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 11 സഖാക്കള്‍ ആണ്..
1. സഖാക്കള്‍ സിയാദ്
2. സഖാവ് ഹക്ക് മുഹമ്മദ്,
3. സഖാവ് മിഥിലാജ്,
4. സഖാവ് സനൂപ്,
5. സഖാവ് മണിലാല്‍,
5. സഖാവ് ഔഫ് അബ്ദുറഹ്മാന്,
7. സഖാവ് അബൂബക്കര്‍ സിദ്ദിഖ്,
8. സഖാവ് അഭിമന്യു,
9. സഖാവ് ധീരജ്,
10. സഖാവ് സന്ദീപ്
11. സഖാവ് ഹരിദാസ്.
?? ഇവരെ കഴിഞ്ഞ ഒന്നര വര്ഷകാലയളവിനുള്ളില് കോണ്‍ഗ്രസും, RSS ഉം, BJP യും, ലീഗും ചേര്‍ന്നു കൊന്ന് തള്ളിയതാണ്. തുടര്‍ച്ചയായുള്ള പതിനൊന്നാമത്തെ രാഷ്ട്രീയ ഉന്മൂലനം
Content Highlights: thalassery cpm worker murder porali shaji facebook post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..