തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് വെള്ളിയാഴ്ച അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

കലണ്ടർ പ്രകാരം ശനിയാഴ്ചയായിരുന്നു അവധി. ഇത് വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ സർക്കാരിന് കത്ത് നൽകിയിരുന്നു. കത്ത് വിശദമായി പരിശോധിച്ച ശേഷം തമിഴ്നാട്, കേന്ദ്ര സർക്കാരുകളുടെ കലണ്ടറുകളിലെ അവധിയുമായി സമന്വയിപ്പിച്ച് കൊണ്ട് തൈപ്പൊങ്കൽ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും.

GO

Content Highlights: Thai pongal holiday friday