ടി.ജി. മോഹൻദാസ്, നരേന്ദ്ര മോദി, വി. മുരളീധരൻ, | Photo: Mathrubhumi, ANI
കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെ പരിഹസിച്ച് സംസ്ഥാന ബി.ജെ.പി. ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ വി. മുരളീധരന്‍ യാദൃശ്ചികമെന്നോണം പിറകില്‍, സൈഡിലായി വീഡിയോയില്‍ വരത്തക്കവിധം ഇരിക്കും. ക്യാമറ ഏത് ആംഗിളില്‍വെച്ചാലും മുരളീധരന്‍ അതില്‍വരും- മോഹന്‍ദാസ് പരിഹസിച്ചു. നല്ല സാമര്‍ഥ്യമാണെന്നും പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുതെന്നും മോഹന്‍ദാസ് പറയുന്നുണ്ട്.
ടി.ജി. മോഹന്‍ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പുറകിൽ, സൈഡിലായി വീഡിയോയിൽ വരത്തക്കവിധം ഇരിക്കും!
കാമറ ഏതാങ്കിളിൽ വെച്ചാലും മുരളി അതിൽ വരും.
കൊള്ളാം! നല്ല സാമർത്ഥ്യം!!
പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുത് കേട്ടോ
Content Highlights: tg mohandas criticises v muraleedharan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..