കായംകുളം: കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റ മകന്‍ അക്ഷയ് എന്ന അപ്പു ആണ് ആത്മഹത്യ ചെയ്തത്.  

ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മാതാവ് ഉദയകുമാരി വീടിന് സമീപമുള്ള റേഷന്‍ കടയില്‍ പോയ സമയത്ത് കുട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. 

കുട്ടിയുടെ പിതാവ് വിദേശത്താണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

content highlights: ten year old boy commits suicide in kayamkulam