പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
എടപ്പാള്‍: സംസ്ഥാനത്ത് ഈ അധ്യയനവര്‍ഷം മുതല്‍ സ്കൂളുകളിലെ താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് കാലം കഴിഞ്ഞുവരുന്ന പുതിയ അധ്യയനവര്‍ഷത്തില്‍ അധ്യാപകക്ഷാമം രൂക്ഷമാകാതിരിക്കാന്‍ ഒട്ടുമിക്ക വിദ്യാലയങ്ങളും ഇതിനകംതന്നെ നിയമന അഭിമുഖങ്ങള്‍ നടത്തുകയോ നടപടികളാരംഭിക്കുകയോ ചെയ്തിട്ടുണ്ട്. പുതിയ ഉത്തരവ് വിദ്യാലയാധികൃതരെ ആശയക്കുഴപ്പത്തിലാക്കി.
സംസ്ഥാന എംപ്ലോയ്മെന്റ് ഡയറക്ടര്‍ മേയ് 10-ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ കത്തിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകളിലെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂവെന്ന നിര്‍ദേശം പൊതുവിദ്യാഭ്യാസ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും അയച്ചത്.
സര്‍ക്കാരിനും ബാധ്യതയേറും.
താത്കാലിക നിയമനങ്ങള്‍ക്ക് പ്രതിദിനം 900 -1000 രൂപയാണ് വേതനമെങ്കില്‍ എംപ്ലോയ്മെന്റ് വഴിയുള്ള നിയമനത്തിന് സര്‍ക്കാര്‍ സ്കെയിലനുസരിച്ച് വേതനം നല്‍കേണ്ടിവരും. അതനുസരിച്ച് 1700 രൂപയോളം ഓരോ താത്കാലികക്കാരനും നല്‍കണം. സര്‍ക്കാരിന് ബാധ്യതയാവുമെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ തീരുമാനം അനുഗ്രഹമാകും.
Content Highlights: schools temporary teachers employment exchange
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..