കൊല്ലം: പാല്‍ വണ്ടിയില്‍ കാർ തട്ടിയത് ചോദ്യം ചെയ്ത ഡ്രൈവർക്ക് ക്രൂര മർദ്ദനം. കൊല്ലം അഞ്ചലിലാണ് സംഭവം. കൊല്ലം കടവൂർ സ്വദേശി സജീവനാണ് മർദ്ദനമേറ്റത്. അഞ്ചൽ സ്വദേശികളായ ശ്യാം, സിറാജ്, സുരേഷ് എന്നിവരാണ് സജീവനെ മർദ്ദിച്ചത് എന്നാണ് പരാതി. ഇവർ ഇപ്പോൾ ഒളിവിലാണ്.

വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. സജീവൻ മിൽമ പാലുമായി അഞ്ചൽ ഭാഗത്തേക്ക് പോവുകയായിരുന്നു. വാഹനത്തിന് പിന്നില്‍ പിന്നിൽ മൂവർ സംഘം സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു. തുടർന്ന് കാർ നിർത്താതെ പോയി. പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. പിന്നീട് അഞ്ചലിൽ ചന്തമുക്കിന് സമീപത്ത് വാഹനം നിർത്തിയിട്ടിരിക്കുന്ന ശ്രദ്ധയിൽ പെടുകയും തുടർന്ന് അപകടത്തെ കുറിച്ച് ചോദിക്കുകും ചെയ്തു. 

എന്നാൽ ഈ സമയത്ത് കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർ സജീവനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ പോലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. 

സജീവൻ അഞ്ചലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

Content Highlights: Tempo driver attacked in Anchal