ആകാശും ഐശ്വര്യയും ചെമ്പിൽ കയറി താലിക്കെട്ടിനെത്തിയപ്പോൾ |ഫോട്ടോ:സി.ബിജു
ആലപ്പുഴ: കനത്ത മഴയില്‍ നാടൊട്ടാകെ വെള്ളത്തില്‍ മുങ്ങിയതോടെ ചെമ്പില്‍ കയറി എത്തി താലിക്കെട്ടേണ്ടി വന്നിരിക്കുകയാണ് ആലപ്പുഴയിലെ വധൂവരന്‍മാര്‍ക്ക്. ആലപ്പുഴ തലവടിയിലാണ് സംഭവം. തകഴി സ്വദേശിയായ ആകാശിന്റേയും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയുടേയും വിവാഹമാണ് നടന്നത്. തലവടി പനയന്നൂര്‍ക്കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ താലിക്കെട്ട്.
അപ്രതീക്ഷിത പ്രളയത്തില്‍ ക്ഷേത്ര പരിസരം മുഴുവന്‍ വെള്ളത്തിലായതോടെയാണ് ചെമ്പില്‍ കയറി ഇവര്‍ക്ക് താലിക്കെട്ടിനെത്തേണ്ടി വന്നത്. നേരത്തെ നിശ്ചയിച്ചതായിരുന്നു വിവാഹം. ഈ ക്ഷേത്രത്തില്‍ തന്നെ വിവാഹം നടത്തണമെന്ന് ഇവരുടെ ആഗ്രഹമായിരുന്നു. സമീപത്തെ ജങ്ഷന്‍ വരെ കാറിലെത്തിയ ഇവര്‍ക്ക് ക്ഷേത്ര ഭാരവാഹികള്‍ വലിയ ചെമ്പ് തന്നെ ഒരുക്കിയിരുന്നു.
താലിക്കെട്ടിന് ശേഷം ചെമ്പില്‍ ഇരുന്നുകൊണ്ട് തന്നെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വിവാഹ വസ്ത്രത്തില്‍ ഒരു തുള്ളിവെള്ളം പോലും വീഴാതെ ഒപ്പമുള്ളവര്‍ വലിയ പിന്തുണ നല്‍കി. ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളമുണ്ടായിരുന്നു.
ഞായറാഴ്ച പകല്‍ കാര്യമായി മഴ പെയ്തില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ നദികളിലേക്കു കിഴക്കന്‍വെള്ളത്തിന്റെ വരവു ശക്തമായിട്ടുണ്ട്. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. എടത്വാ, തലവടി, മുട്ടാര്‍, നീരേറ്റുപുറം ഭാഗങ്ങള്‍ വെള്ളപ്പൊക്കക്കെടുതിയിലാണ്. വീടുകളില്‍ വെള്ളംകയറിയതു ജനജീവിതം ദുരിതത്തിലാക്കി.
അപ്പര്‍കുട്ടനാട്ടില്‍ ആയിരത്തിലധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒട്ടേറെ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വീയപുരം-എടത്വാ, വീയപുരം-മാന്നാര്‍ റോഡുകളില്‍ വെള്ളം ഉയര്‍ന്നു. ഗ്രാമീണ റോഡുകള്‍ക്കൊപ്പം പ്രധാന റോഡുകളിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. കൃഷിയൊരുക്കം നടത്തിയ പാടശേഖരങ്ങള്‍ മുങ്ങി. റോഡുകള്‍ മുങ്ങിയതിനാല്‍ ഗ്രാമീണമേഖലകളിലെ ഗതാഗതം തടസ്സപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..