തുഷാറിന്‍റെ ഇടപെടലില്‍ 'ഓപ്പറേഷന്‍ താമര'; കൊച്ചിയില്‍ തെലങ്കാന പോലീസിന്‍റെ അന്വേഷണം


കെ. ചന്ദ്രശേഖർ റാവു, തുഷാർ വെള്ളാപ്പള്ളി | ഫോട്ടോ: ANI, മാതൃഭൂമി

കൊച്ചി: ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ തെലങ്കാന പോലീസ് കൊച്ചിയില്‍. കേസില്‍ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമി കൊച്ചിയില്‍ ഒളിവിലാണെന്ന വിവരത്തെ തുടർന്നാണ് തെലങ്കാന പോലീസ് എത്തിയത്. സ്വാമിയുമായി ബന്ധപ്പെട്ട് എലൂര്‍ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ട സതീഷ് ശര്‍മയെന്ന പ്രതിയുമായും കൊച്ചിയിലെ സ്വാമിക്ക് ബന്ധമുണ്. കാസര്‍കോട് സ്വദേശിയാണ് സതീഷ് ശര്‍മ. ഇയാള്‍ യുപി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. തെലങ്കാനയിലെ നല്‍ഗോണ്ട എസ്പി രമ രാജേശ്വരി നേരിട്ട് കൊച്ചിയിലെത്തിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസിന്റെ സഹായത്തോടെയാണ് കേരളത്തിലെ നടപടികള്‍.



തുഷാര്‍ വെള്ളാപ്പള്ളി ആരോപണം നേരിടുന്ന കേസില്‍ കൊച്ചിയില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തും. കേരള പോലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട കേസില്‍ റെയ്ഡ് നടപടികള്‍ നടക്കുക. ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി ബിജെപിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ആരോപണം. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ തെളിവുകള്‍ തെലങ്കാന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

സ്വാമിയുമായ ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍കൂടി അന്വേഷണസംഘത്തിന് ലഭിക്കേണ്ടതുണ്ട്. കൂടുതല്‍തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള പരിശോധനകളും തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അന്വേഷണവും തിങ്കളാഴ്ച നടക്കും. ഞായറാഴ്ച മുതല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പത്തിടങ്ങളിലാണ് കേസന്വേഷിക്കുന്ന തെലങ്കാന എസ്.എ.ടി സംഘം റെയ്ഡ് നടത്തിയത്.

Content Highlights: telangana police, raid, kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented