സാങ്കേതിക സര്‍വകലാശാല: ഡോ. സിസ തോമസിന്റെ നിയമനവും കോടതി കയറും


മറ്റേതെങ്കിലും സര്‍വകലാശാലയുടെ വി.സി., സാങ്കേതിക സര്‍വകലാശാലയുടെ തന്നെ പി.വി.സി., ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇവരില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കാമെന്നാണ് നിയമത്തിലെ വ്യവസ്ഥ. പക്ഷേ, ഇതു പാലിക്കപ്പെട്ടില്ല.

ഡോ. സിസാ തോമസ്‌

തിരുവനന്തപുരം: സാങ്കേതികസര്‍വകലാശാലയിലെ താത്കാലിക വി.സി. നിയമനവും കോടതി കയറും. താത്കാലിക വി.സി.യായി ഗവര്‍ണര്‍ നിയമിച്ച സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോ. ഡയറക്ടര്‍ ഡോ. സിസ തോമസിന്റെ നിയമനം സര്‍വകലാശാലാ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാല്‍, കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍തലത്തില്‍ ധാരണ.

മറ്റേതെങ്കിലും സര്‍വകലാശാലയുടെ വി.സി., സാങ്കേതിക സര്‍വകലാശാലയുടെ തന്നെ പി.വി.സി., ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇവരില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കാമെന്നാണ് നിയമത്തിലെ വ്യവസ്ഥ. പക്ഷേ, ഇതു പാലിക്കപ്പെട്ടില്ല. ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി. ഡോ. സജി ഗോപിനാഥിന്റെ പേര് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വി.സി. നിയമനം നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നോട്ടീസ് നല്‍കിയവരില്‍ അദ്ദേഹവും ഉള്‍പ്പെടും. അതിനാല്‍, നിയമനം നടന്നില്ല. പിന്നീട്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിത റോയിയുടെ പേര് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. വി.സി.യായി അക്കാദമിക വൈദഗ്ധ്യം വേണമെന്ന യു.ജി.സി. മാനദണ്ഡം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ അതു തള്ളി.

സ്വാഭാവികമായും പിന്നീട് നിയമിക്കപ്പെടേണ്ടത് പി.വി.സി.യായിരുന്നു. എന്നാല്‍, വി.സി. സ്ഥാനമൊഴിഞ്ഞാല്‍ പി.വി.സി.യുടെ കാലാവധിയും തീരുമെന്നാണ് ഉന്നയിക്കപ്പെടുന്ന വാദം. പക്ഷേ, ഈ വ്യവസ്ഥ വി.സി.യുടെ കാലാവധി സ്വാഭാവികമായി തീരുന്ന മുറയ്ക്കുമാത്രമേ ബാധകമാവൂവെന്നാണ് മറുവാദം.


Content Highlights: Technical University Dr. Ciza Thomas court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented