വിമാനത്താവളത്തിലെ യാത്രക്കാർ | Photo: Screengrab
കൊച്ചി: സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യയുടെ കൊച്ചി - ലണ്ടൻ പ്രത്യേക വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് 1.20-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ വിമാനമാണ് റദ്ദാക്കിയത്.
കുട്ടികളടക്കം 150-ലധികം യാത്രക്കാരായിരുന്നു വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വൈകുന്നേരം അഞ്ചര വരെ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. ഭക്ഷണമടക്കം കഴിക്കാതെ വിമാനത്താവളത്തിൽ മണിക്കൂറുകളോളമാണ് യാത്രക്കാർ കാത്തിരുന്നത്.
യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റും. മുംബൈയിൽ നിന്നടക്കമുള്ള വിദഗ്ധ സംഘമെത്തി തകരാർ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളു.
18-ാം തീയതിയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നത്. ആഴ്ചയിൽ മൂന്ന് തവണയാണ് പ്രത്യേക സർവീസ്.
Content Highlights: Technical failure: Kochi-London flight cancelled
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..