അധ്യാപകർ എത്തിയ സ്കൂൾ ബസ്
കൊല്ലം: കൊല്ലത്ത് ഇടത് അധ്യാപക സംഘടന സ്കൂള്‍ ബസുകള്‍ ദുരുപയോഗം ചെയ്തു. കെ.സ്.ടി.എ. (കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്) കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിനും ധര്‍ണയ്ക്കും അധ്യാപകരെ എത്തിക്കാന്‍ സ്കൂള്‍ ബസുകള്‍ ഉപയോഗിച്ചു. ഗവണ്മെന്റ് സ്കൂളുകളുടെ അടക്കം ബസുകള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തു. മോട്ടോര്‍വാഹന വകുപ്പ് ചട്ടം ലംഘിച്ചാണ് കെ.സ്.ടി.എ. സ്കൂള്‍ ബസുകള്‍ ദുരുപയോഗം ചെയ്തത്.
കെ.സ്.ടി.എ. കൊല്ലം ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ശനിയാഴ്ച രാവിലെ ഡി.ഡി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഭവം. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അധ്യാപകരില്‍ ഭൂരിഭാഗവും യാത്ര ചെയ്തത് സ്കൂള്‍ ബസുകളിലാണ്. 11 സ്കൂള്‍ ബസുകള്‍ ഇതിനായി ഉപയോഗിച്ചു. ബസുകള്‍ക്ക് മുന്നില്‍ സംഘടനയുടെ കൊടിയും ബാനറും കെട്ടിയായിരുന്നു യാത്ര.
സ്കൂള്‍ ബസിന്റെ ഉപയോഗം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് കൃത്യമായ മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ട്. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ മാത്രമേ സ്കൂള്‍ ബസുകള്‍ ഉപയോഗിക്കാവു. അധ്യാപക സംഘടനയുടെയോ മറ്റു സ്വകാര്യ പരിപാടികള്‍ക്കോ ബസുകള്‍ ഉപയോഗിക്കരുതെന്നും ചട്ടത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്കൂളുകള്‍ക്കെല്ലാം ചട്ടം ഒന്നുതന്നെയാണ്. ഇത് പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് അധ്യാപക സംഘടനയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നിയമലംഘനമുണ്ടായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..