'അധ്യാപകര്‍ സമൂഹത്തിന് മാതൃകയാകണം, അവര്‍ രാഷ്ട്രനിര്‍മാതാക്കള്‍': പ്രിയ വർഗീസ് കേസിൽ ഹൈക്കോടതി


പ്രതീകാത്മക ചിത്രം | Photo-PTI

കൊച്ചി: അധ്യാപകര്‍ സമൂഹത്തിന് മാതൃകയാകണമെന്നും അവര്‍ രാഷ്ട്ര നിര്‍മാതാക്കളാണെന്നുമുള്ള ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ച് കേരള ഹൈക്കോടതി. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമന വിഷയത്തില്‍ വിധി പ്രസ്താവത്തിനൊരുങ്ങവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ വിവാദമായ പ്രിയാ വര്‍ഗീസിന്റെ നിയമനം സാധുവാണോ അല്ലയോ എന്നതില്‍ ഹൈക്കോടതി വിധി പറയാനിരിക്കുകയാണ് . നിയമനം നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.



എന്‍എസ്എസ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് അധ്യാപന പരിചയമായി കണക്കാക്കാനാവുമോ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. എന്‍എസ്എസില്‍ കുഴിവെട്ടിയാല്‍ അധ്യാപന പരിചയമാവുമോ എന്ന രീതിയിലായിരുന്നു കോടതിയുടെ പരമാര്‍ശം എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോടതിയുടെ ഈ വിമര്‍ശനത്തിനെതിരെ പ്രിയ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തു. അതേസമയം കുഴിവെട്ട് എന്നൊരു പദപ്രയോഗം താന്‍ നടത്തിയതായി ഓര്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്ന് വ്യക്തമാക്കി.

നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയെ രേഖമൂലം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. പ്രിയാ വര്‍ഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലമാണ് യുജിസി കോടതിയില്‍ നല്‍കിയത്.

Content Highlights: teachers should be a model for the society says kerala highcourt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented