നിർദേശത്തിന്റെ പകർപ്പ്, പിണറായി വിജയൻ
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കോവിഡ് മാനദണ്ഡ ലംഘനം. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ വീടുകളില്‍ എല്ലാം മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കാന്‍ നിര്‍ദേശം.
മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകര്‍ എ.ഇ.ഒ. ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റണം. പ്രവേശനോത്സവം ഓണ്‍ലൈന്‍ ആയി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അപ്പോള്‍ പിന്നെ എന്തിനാണ് അച്ചടിച്ച സന്ദേശം കുട്ടികളുടെ വീട്ടില്‍ നേരിട്ട് എത്തിക്കുന്നതെന്ന ചോദ്യവും അധ്യാപകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
നിര്‍ദേശം രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് അധ്യാപകര്‍.
ഇന്ന് അതത് സ്കൂളുകളുടെ ചുമതലയുള്ള അധ്യാപകര്‍ എ.ഇ.ഒ. ഓഫീസില്‍ നേരിട്ടെത്തി അച്ചടിച്ച സന്ദേശം വാങ്ങുകയും നാളെ മുതല്‍ എല്ലാ കുട്ടികളുടെയും വീട്ടില്‍ എത്തിക്കാനുമാണ് നിര്‍ദേശം.
ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും നിലനില്ക്കവേയാണ് നിര്‍ദേശം. നാലുലക്ഷത്തില്‍ അധികം കുട്ടികളുടെ വീടുകളിലേക്ക് സന്ദേശവുമായി പോകുമ്പോള്‍, അത് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകാനുള്ള സാധ്യതയാണ് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നത്. നിര്‍ദേശം ലഭിച്ചതിനു പിന്നാലെ അധ്യാപകര്‍ ആശങ്ക അധികാരികളുമായി പങ്കുവെച്ചിട്ടുണ്ട്.
content highlights: teachers directed to handover chief minister's message to first standard students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..