മന്ത്രി വി. ശിവൻകുട്ടി | Photo:www.facebook.com/comvsivankutty
കോഴിക്കോട്: കീമോചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആഗ്രഹമനുസരിച്ച് സ്വന്തം ചിലവില്‍ സ്മാര്‍ട്ട് ക്ലാസ്റൂമൊരുക്കിയ അധ്യാപികയെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കാശിനാഥന് അപ്പൂപ്പന്റെ പ്രത്യേക സമ്മാനം ഉടന്‍ അയച്ചു തരുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കാശിനാഥന്റെ വിവരങ്ങള്‍ വായിച്ചറിഞ്ഞു. ദീപ ടീച്ചറെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. കാശിനാഥന്റെ സ്കൂളില്‍ ഹൈടെക്ക് സൗകര്യമൊരുക്കാന്‍ വിദ്യാഭ്യാസവകുപ്പും സാമഗ്രികള്‍ നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. വകുപ്പിന് കീഴിലുള്ള കൈറ്റ് 10 ലാപ്ടോപ്പുകളും നാല് മൾട്ടിമീഡിയ പ്രൊജക്ടറുകളും 10 യു എസ് ബി സ്പീക്കറുകളും നൽകിയിരുന്നു. സാഹചര്യങ്ങള്‍ ഒരുങ്ങുമ്പോള്‍ നേരില്‍ കാണാമെന്നും ഉഷാറായിരിക്കൂവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട കാശിനാഥൻ,
എത്രയും വേഗം സുഖാവട്ടെ. കാശിനാഥന്റെ വിവരം വായിച്ചറിഞ്ഞു. ദീപ ടീച്ചറെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു. കാശിനാഥന്റെ സ്കൂളിൽ ഹൈടെക് സൗകര്യം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ് 10 ലാപ്ടോപ്പുകളും നാല് മൾട്ടിമീഡിയ പ്രൊജക്ടറുകളും 10 യു എസ് ബി സ്പീക്കറുകളും നൽകിയിരുന്നു.
കാശിനാഥന് ഒരു സമ്മാനം അയക്കുന്നുണ്ട്. സാഹചര്യം ഒരുങ്ങുമ്പോൾ നേരിൽ കാണാം. ഉഷാറായിരിക്കൂ.
സ്നേഹത്തോടെ
അപ്പൂപ്പൻ
Content Highlights: teacher fulfilled the wish of a student education minister to meet him in personnel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..