Suicideകോഴിക്കോട്: ചായക്കടക്കാരനെ കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടകര മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണന്‍ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വരെ ഇയാള്‍ ചായക്കട തുറന്നിരുന്നു.

വാടക കെട്ടിടത്തിലാണ് ചായക്കട പ്രവര്‍ത്തിച്ചിരുന്നത്. മരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.