വ്യവസായികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 4 ഐ.എ.എസ് ഉദ്യോഗസ്ഥർ; കേന്ദ്രീകൃത പരിശോധന


1 min read
Read later
Print
Share

വ്യവസായ സംരംഭകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ

കൊച്ചി: വ്യവസായികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐ എ എസ് ഉദ്യോഗസ്ഥർക്ക് ചുമതല. മേഖല അടിസ്ഥാനത്തിൽ തിരിച്ച് നാല് ഐ എ എസ് ഉദ്യോഗസ്ഥർക്കാണ് ചുമതല നൽകുക. അതേസമയം വ്യവസായ സ്ഥാപനങ്ങൾക്ക് കേന്ദ്രീകൃത പരിശോധന നടത്തുമെന്നും 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജില്ലയിൽ 44 വ്യവസായികൾ പരാതിയുമായി എത്തിയിട്ടുണ്ട്. പരാതികൾക്ക് ഉടനടി പരിഹാരം കണ്ടെത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഏകജാലക സംവിധാനത്തിലൂടെ വ്യവസായങ്ങളെ കൊണ്ട് പോകുക എന്ന ഉദ്ദേശത്തോടെയാണ് വ്യവസായ വകുപ്പ് മന്ത്രി തന്നെ മീറ്റ് ദ മിനിസ്റ്റേഴ്സ് എന്ന പരിപാടിയിലൂടെ സംരംഭകരെ നേരിട്ട് കണ്ട് പരാതികൾ കേൾക്കുന്നത്. ഓൺ ലൈനിൽ മുൻകൂർ പരാതികൾ നൽകിയവർക്ക് മന്ത്രിയെ നേരിൽ കാണുന്നതിനായി സമയം നിശ്ചയിച്ച് നൽകിയിട്ടുണ്ട്.

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മന്ത്രി കുസാറ്റിൽ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ പങ്കെടുക്കുന്നത്. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേൾക്കുന്നതിനായി മന്ത്രി പി.രാജീവ് എല്ലാ ജില്ലകളിലും മീറ്റ് ദ മിനിസ്റ്റർ പരിപാടി സംഘടിപ്പിക്കും.

Content Highlights:Task for IAS officers to solve problems of industrialists says P Rajeev

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bishop Franco Mulakkal

1 min

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു

Jun 1, 2023


sabu m jacob arikomban

1 min

തമിഴ്‌നാടിന് ആത്മബന്ധമില്ല, നടന്നതെല്ലാം പ്രഹസനം, അരിക്കൊമ്പന്റെ ജീവന്‍ അപകടത്തില്‍ - സാബു

May 30, 2023


medical college

1 min

മെഡിക്കൽ കോളേജിലെ പീഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

Jun 1, 2023

Most Commented