തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പാര്‍ട്ടിയില്‍ ജില്ലാ തലം മുതല്‍ താഴേക്ക് മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.. യുഡിഎഫ് ഘടകക്ഷികളുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനഃസംഘടന ജില്ലാതലത്തില്‍ മാത്രമായിരിക്കും. എന്നാല്‍ ആവശ്യമുള്ളിടത്ത് ബൂത്ത് തലം മുതല്‍ ഡിസിസിവരെ പുനഃസംഘടന ഉണ്ടാകും. താഴേത്തട്ടിലെ നേതൃനിരയില്‍ മാറ്റങ്ങളുണ്ടാകുമെന്നും താരിഖ് വ്യക്തമാക്കി.

ചില ഡിസിസികള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ താരിഖ് അന്‍വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്രസ്താവന പാടില്ലെന്നും വ്യക്തമാക്കി.

Content Highlight: Tariq Anwar Press meet