തരൂരിന്റെ നീക്കം പാര്‍ട്ടിവിരുദ്ധമെന്ന് കരുതുന്നില്ല, പരാതി ലഭിച്ചിട്ടില്ല- താരിഖ് അന്‍വര്‍


താരിഖ് അൻവർ | സാബു സ്കറിയ | മാതൃഭൂമി

ന്യൂഡല്‍ഹി: മലബാര്‍ പര്യടനം നടത്തിയ ശശി തരൂരിന്റെ നീക്കം പാര്‍ട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തരൂരിനെതിരേ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തില്‍ എഐസിസി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

ചെറിയ വിഷയം മാത്രമാണ് ഇപ്പോഴത്തേത്. ഗ്രൂപ്പിസമൊന്നുമില്ല. വിഷയത്തില്‍ കെപിസിസി അധ്യക്ഷനുമായി സംസാരിച്ചിരുന്നുവെന്നും പ്രശ്‌നം കെപിസിസി തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, വെള്ളിയാഴ്ച കേരളത്തിലെത്തുന്ന താരിഖ് അന്‍വര്‍ കോഴിക്കോട്ടു വെച്ച് കോണ്‍ഗ്രസ്‌ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ശശി തരൂര്‍ വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

Content Highlights: tariq anwar comments in shashi tharoor controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented