കർഷകന്റെ കപ്പ പഞ്ചായത്ത് ഉപ്പേരിയാക്കും; കപ്പ ഉത്പന്ന ഫാക്ടറി സ്ഥാപിച്ച് ചിറക്കടവ് പഞ്ചായത്ത്


സെലിം അജന്ത

കപ്പയിൽനിന്ന്‌ മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സി.ആർ.ശ്രീകുമാർ വിശദീകരിക്കുന്നു| Photo: Mathrubhumi

പൊൻകുന്നം: കൃഷിക്കാരിൽനിന്ന് കപ്പ വാങ്ങി പഞ്ചായത്തിന്റെ മൂല്യവർധിത ഉത്‌പന്ന നിർമാണം. ചിറക്കടവ് പഞ്ചായത്താണ് കേരളത്തിലാദ്യമായി ഈ സംരംഭം തുടങ്ങുന്നത്. വിലയിടിവ് വന്നാലും കൃഷിക്കാർക്ക് ന്യായവില ഉറപ്പാക്കുന്നതാണ് സംരംഭം.

കപ്പയിൽനിന്ന് മിക്സ്ചർ, മുറുക്ക്, പക്കാവട, മധുരസേവ, ഉപ്പേരി തുടങ്ങിയവ ഉണ്ടാക്കും. കിലോയ്ക്ക് എട്ടുരൂപയ്ക്കുപോലും വിൽക്കേണ്ടിവന്ന കപ്പ നാട്ടുകാരിപ്പോൾ കാര്യമായി കൃഷി ചെയ്യുകയാണ്. കിലോയ്ക്ക് 38 രൂപ നിരക്കിൽവരെ പഞ്ചായത്ത് കിട്ടാവുന്നിടത്തോളം കപ്പ വാങ്ങി. ഗ്രാമപ്പഞ്ചായത്തിന്റെ കാർഷിക മൂല്യവർധിത ഉത്‌പാദന സംരംഭമായ ചിറക്കടവ് പ്രോഡക്ട്സാണ് ഇതിന് നേതൃത്വം നൽകുന്നത്.യന്ത്രസഹായത്തോടെ നിർമിക്കുന്ന വിഭവങ്ങളിൽ യാതൊരു പ്രിസർവേറ്റീവുകളും ചേർത്തിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ പറഞ്ഞു. ഇത് 90 ദിവസംവരെ കേടുകൂടാതെയിരിക്കും.

ഉത്‌പന്നത്തിന്റെ കവർ | Photo: Mathrubhumi

ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ നിർമിക്കുന്ന കപ്പ ഉത്പന്നങ്ങൾ കേരളത്തിൽ മുഴുവൻ വിതരണം ചെയ്യും. ചിറക്കടവ് പഞ്ചായത്തിലെ കടകളിൽ ആദ്യം വിപണനം നടത്തും.

വെള്ളിയാഴ്ചയോടെ വിപണിയിലെത്തുന്ന ഉത്‌പന്നങ്ങൾക്ക് വിലയും ന്യായമായിരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. നിർമാണവുമായി ബന്ധപ്പെട്ട് പത്തുപേർക്കും വിപണനവുമായി ബന്ധപ്പെട്ട് നൂറുപേർക്കും തൊഴിൽ ലഭിക്കും. ഹോം ഷോപ്പ് പദ്ധതിയും ആരംഭിക്കും.

സി.റ്റി.സി.ആർ.ഐ.യുടെ പരിശീലനം നേടിയ സന്തോഷും അഭിലാഷുമാണ് നേതൃത്വം നൽകുന്നത്. ചക്കയിൽനിന്നും രുചികരമായ ഭക്ഷണപദാർഥങ്ങളുണ്ടാക്കുകയാണ് പഞ്ചായത്തിന്റെ അടുത്ത ലക്ഷ്യമെന്ന് പ്രസിഡൻറ് പറഞ്ഞു.

Content Highlights: tapioca products factory in chirakkadav panchayat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented