വയനാട് ചുരത്തിലുണ്ടായ ടാങ്കർ ലോറി അപകടം
കോഴിക്കോട്:താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഇതേത്തുടര്‍ന്ന് ഏറെനേരം വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്.ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. മറിഞ്ഞത് വലിയ വാഹനമായതിനാല്‍ ഗതാഗതം ഏറെക്കുറെ തടസ്സപ്പെട്ട നിലയിലായിരുന്നു. ഫയര്‍ഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി ലോറി അരികിലേക്ക് നീക്കിയിട്ട ശേഷം വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. കാലിയായ ടാങ്കര്‍ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
Content Highlights: Wayanad Churam, Tanker lorry accident, Traffic block
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..