‘മൊബൈൽ രക്ഷിച്ചു, ബംബർ അടിച്ചതിനേക്കാൾ സന്തോഷം'; കൂറ്റൻ ടാങ്കറിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


അപകടം നടക്കുമ്പോൾ ഗിരീഷിനൊപ്പം സമീപത്തെ ടയർ കടയുടമ കോങ്ങാട് സ്വദേശി ചന്ദ്രശേഖരൻനായരും തയ്യൽക്കട ജീവനക്കാരനായ വള്ളിക്കോട് സ്വദേശി ദാസനുമാണ് ഉണ്ടായിരുന്നത്. മൂവരും തയ്യൽക്കടയ്ക്കകത്ത് ഫോൺ നോക്കിയിരിക്കുമ്പോഴാണ് പുറത്ത് വലിയ ശബ്ദം കേട്ടതെന്ന് ഗിരീഷ് പറഞ്ഞു.

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മുണ്ടൂരിനുസമീപം പന്നിയംപാടത്ത് പാചകവാതകം നിറച്ചുവന്ന ടാങ്കർലോറി മറിഞ്ഞുണ്ടായ അപകടം | ഫോട്ടോ: പി.പി. രതീഷ്

മുണ്ടൂർ: ‘ഞങ്ങൾ ഓണം ബംബർ അടിച്ചതിനേക്കാളും സന്തോഷത്തിലാണ്. മൊബൈൽ ഫോൺ ഞങ്ങളെ രക്ഷിച്ചു’ -പന്നിയംപാടത്ത് പാചകവാതക ടാങ്കർലോറി മറിഞ്ഞിടത്തെ വെൽഡിങ്‌ വർക്‌ഷോപ്പ് ഉടമയായ പന്നിയംപാടം സ്വദേശി ഗിരീഷിന്റെ വാക്കുകളാണിത്.

ഗിരീഷ്

അപകടം നടക്കുമ്പോൾ ഗിരീഷിനൊപ്പം സമീപത്തെ ടയർ കടയുടമ കോങ്ങാട് സ്വദേശി ചന്ദ്രശേഖരൻനായരും തയ്യൽക്കട ജീവനക്കാരനായ വള്ളിക്കോട് സ്വദേശി ദാസനുമാണ് ഉണ്ടായിരുന്നത്. മൂവരും തയ്യൽക്കടയ്ക്കകത്ത് ഫോൺ നോക്കിയിരിക്കുമ്പോഴാണ് പുറത്ത് വലിയ ശബ്ദം കേട്ടതെന്ന് ഗിരീഷ് പറഞ്ഞു. പുറത്ത്‌ വന്ന് നോക്കിയപ്പോൾ വൈദ്യുതത്തൂണിനെയും കമ്പികളെയും വലിച്ചുനിരങ്ങി കടയിലേക്ക് വരുന്ന ടാങ്കറിനെയാണ് കണ്ടത്. നൊച്ചിപ്പുള്ളി സ്വദേശി ഭാസ്കരന്റേതാണ് തയ്യൽക്കട. ടാങ്കർ മറിയുന്നതിന് 15 നിമിഷം മുമ്പാണ് ഭാസ്കരൻ ബൈക്കെടുത്ത് മുണ്ടൂരിലേക്ക് പോയത്. പതിവായി വൈകീട്ട് അഞ്ചുമണി നേരത്ത് പുറത്ത് വരാന്തയിലിരുന്ന് എല്ലാവരുംകൂടി ചായകുടി പതിവുള്ളതാണ്. എന്നാൽ, പതിവിന് വിപരീതമായി ചൊവ്വാഴ്ച വൈകീട്ട് മൊബൈൽ നോക്കിയിരുന്നതിനാൽ ജീവൻ രക്ഷപ്പെട്ടു. ടയർ കടയ്ക്ക് മുന്നിലേക്കാണ് ടാങ്കർ മറിഞ്ഞുകിടക്കുന്നത്. കടയ്ക്കുമുന്നിലുണ്ടായിരുന്ന ടയറുകളും ഉപകരണങ്ങളും ടാങ്കറിനടിയിലാണ്. ടാങ്കർ എടുത്തുമാറ്റിയാലേ നാശനഷ്ടങ്ങൾ അറിയൂ.

ഇരുട്ടിലാണ്, ഒരു രാത്രി

: അപകടത്തിൽ വൈദ്യുതത്തൂൺ തകർന്നതിനെത്തുടർന്ന് പരിസരപ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രി വൈദ്യുതിയുണ്ടായിരുന്നില്ല. അപകടസ്ഥലത്തുനിന്ന് ടാങ്കർ മാറ്റാത്തതിനാൽ നാട്ടുകാർക്കും ഉറക്കമില്ലാത്ത രാത്രിയായി.

പന്നിയംപാടം വളവിൽ ഇതുവരെ 24-ലധികം ലോറികളാണ് മറിഞ്ഞിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച മറിഞ്ഞ ലോറിക്ക് വാതകമുൾപ്പെടെ 35 ടണ്ണിലധികം ഭാരമുണ്ട്. മതിയായ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നറിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു നാട്ടുകാർ.

അപകടത്തെത്തുടർന്ന് പാലക്കാട്-കോഴിക്കോട് റോഡിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടതിനാൽ യാത്രക്കാരും ദുരിതത്തിലായി. വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരും മറ്റു യാത്രക്കാരുമെല്ലാം മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. ഇരുചക്രവാഹനയാത്രക്കാരും വഴിയറിയാതെ വലഞ്ഞു. കളക്ടർ മൃൺമയി ജോഷി സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

അരി കയറ്റിവന്ന ലോറിയും മറിഞ്ഞു; അപകടത്തിൽപ്പെട്ടത് വഴിതിരിച്ചുവിട്ട വാഹനം

മുണ്ടൂർ: കോഴിക്കോട് ദേശീയപാതയിൽ പാചകവാതക ടാങ്കർലോറി മറിഞ്ഞതിനെത്തുടർന്ന്, ഗതാഗതം തിരിച്ചുവിട്ട പാതയിൽ അരി കയറ്റിവന്ന ലോറി മറിഞ്ഞു. പുതുപ്പരിയാരം വാളേക്കാട് ഇ.എം.എസ്. വായനശാലയ്ക്കു സമീപമാണ് ലോറി മറിഞ്ഞത്.

പന്നിയംപാടത്ത് ടാങ്കർ ലോറി മറിഞ്ഞതിനെത്തുടർന്നാണ് മുട്ടിക്കുളങ്ങര ജങ്ഷനിൽനിന്ന് വാളേക്കാട്, ഐ.ആർ.ടി.സി. വഴി മുണ്ടൂരിലേക്ക് ഗതാഗതം തിരിച്ചുവിട്ടത്. വാളേക്കാട് ഭാഗത്ത് കുടിവെള്ളപദ്ധതിയുടെ പണിക്കായി റോഡരികിൽ ചാലെടുത്തിരുന്നു. എതിരെ വന്ന വാഹനത്തിന് സ്ഥലംകൊടുക്കുന്നതിനായി, അരികിലേക്ക് ഒതുക്കിയപ്പോഴാണ് ലോറി മറിഞ്ഞത്.

കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിനുസമീപം പന്നിയംപാടത്ത് പാചകവാതക ടാങ്കർ മറിഞ്ഞുണ്ടായ സ്ഥലത്ത് അഗ്നിരക്ഷാസേന ആസ്ക ലൈറ്റ് സ്ഥാപിക്കുന്നു.
സേലത്തുനിന്ന് മെക്കാനിക്കൽ വിദഗ്‌ധർ എത്തിയശേഷമാണ് ടാങ്കർ മാറ്റുക

പന്നിയംപാടം വളവിൽ പാചകവാതകടാങ്കർ മറിഞ്ഞു

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മുണ്ടൂർ പന്നിയംപാടം വളവിൽ വീണ്ടും പാചകവാതക ടാങ്കർലോറി മറിഞ്ഞു.

ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ മംഗലാപുരത്തെ പ്ലാന്റിൽനിന്ന് കഞ്ചിക്കോട്ടെ പ്ലാന്റിലേക്ക് വാതകംനിറച്ച് വരികയായിരുന്ന ടാങ്കർലോറിയാണ് മറിഞ്ഞത്. ശനിയാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. വാതകം ചോരാത്തത് ആശ്വാസമായി. ടാങ്കർ ലോറിയിൽനിന്ന് വാതകംമാറ്റാൻ കഴിയാത്തതിനാൽ രാത്രിവൈകിയും സുരക്ഷാക്രമീകരണങ്ങൾ തുടരുകയാണ്.

മുണ്ടൂരിൽനിന്ന് പാലക്കാട് കഞ്ചിക്കോട് ഭാഗത്തേക്ക് വരാൻ വളവ് തിരിയുന്നതിനിടെ ടാങ്കർ മറിയുകയായിരുന്നു. അപകടത്തിൽ വൈദ്യുതത്തൂൺ തകർത്ത് സമീപത്തെ കടകളിലേക്കാണ് ലോറി മറിഞ്ഞത്. സംഭവസമയം സ്ഥലത്ത് ആരുമില്ലാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ നിസ്സാരപരിക്കേറ്റ ലോറി ഡ്രൈവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തത്തുടർന്ന് ദേശീയപാതയിൽ ചൊവ്വാഴ്ച വൈകുന്നേരംമുതൽ ഗതാഗതനിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്.

18 ടൺ ഭാരമുള്ള വാതകം ടാങ്കറിലുണ്ടായിരുന്നു. സമീപത്തുള്ള ടയർക്കടയിലേക്കും ഗിരീഷിന്റെ വെൽഡിങ് കടയിലേക്കുമാണ് ടാങ്കർലോറി മറിഞ്ഞത്. വാസുവിന്റെ തുന്നൽക്കടയ്ക്കും കേടുപാടുണ്ടായി. ഹേമാംബികനഗർ ഇൻസ്പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സേനയും ജില്ലാ ഓഫീസർ ടി. അനൂപിന്റെ നേതൃത്വത്തിലുള്ള പാലക്കാട്ടെ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചു.

പാലക്കാട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ വള്ളിക്കോട് വഴിയും കോങ്ങാട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ മുണ്ടൂർവഴിയും വഴിതിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. രണ്ട്‌ വൈദ്യുതത്തൂണുകൾ തകർന്നതിനാൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ പ്രദേശത്ത് വൈദ്യുതിവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. ലോറി മാറ്റിയശേഷമേ വൈദ്യുതി പുനഃസ്ഥാപിക്കാനാവൂയെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.

ചോർച്ചയില്ലെന്ന് ഉറപ്പാക്കി

: കഞ്ചിക്കോട് എച്ച്.പി. പാചകവാതക പ്ലാന്റിൽനിന്നുള്ള വിദഗ്‌ധരെത്തിയാണ് ചോർച്ചയില്ലെന്ന് ഉറപ്പാക്കിയത്.

ക്രെയിനുപയോഗിച്ച് ലോറി ഉയർത്തിയശേഷം വാതകം മറ്റൊരു വാഹനത്തിലേക്ക്‌ മാറ്റാമെന്നാണ് വിദഗ്‌ധർ നൽകിയ ഉപദേശമെന്ന് ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. ലോറിയും വാതകവും ഉൾപ്പെടെ 35 ടണ്ണിലധികം ഭാരംവരുമെന്നതിനാൽ, ഇതിന് ശേഷിയുള്ള ക്രെയിൻ വരുത്തണം.

ക്രെയിൻ ലഭിക്കാത്തതുമൂലമാണ് ചൊവ്വാഴ്ച ലോറി ഉയർത്താൻ കഴിയാതിരുന്നത്. രാത്രിവിളക്കുകളടക്കം സ്ഥാപിച്ച് സ്ഥലത്ത് പോലീസ് സുരക്ഷ തുടരുകയാണ്. എ.ഡി.എം. മണികണ്ഠന്റെ നേതൃത്വത്തിലുള്ള റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാക്രമീകരണം വിലയിരുത്താൻ സ്ഥലത്തെത്തി.

Content Highlights: tanker lorry accident in mundur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented