photo credit: tamilnaduweatherman.in
ചെന്നൈ : വരും ദിവസങ്ങളില്‍ കേരളം, വാല്പാറ, നീലഗിരി, കുടക് ബെല്‍റ്റുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് തമിഴ്നാട് വെതര്‍മാന്‍. ഓഗസ്റ്റ് അഞ്ച് മുതല്‍ എട്ടുവരെ അതിശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്.
കേരളത്തില്‍ ലഭിക്കുന്ന ഈ കനത്ത മഴ എല്ലാ അണക്കെട്ടുകളെ സംബന്ധിച്ചും നിര്‍ണ്ണായകമാണെന്നും ഓഗസ്റ്റ് അവസാനത്തോടെ കേരളം സാധാരണ കാലാവസ്ഥയിലേക്ക് തിരിച്ചെത്തുമെന്നും വെതര്‍മാന്‍ അറിയിച്ചു. കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന ആശങ്ക ഏപ്രിലില്‍ വെതര്‍മാന്‍ പങ്കുവെച്ചിരുന്നു. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് തമിഴ്നാട് വെതര്‍മാന്‍.
പശ്ചിമഘട്ട മേഖലകളായ ഇടുക്കി, വയനാട് , കുടക്, ചിക്കമംഗ്ലൂര്‍, മലപ്പുറം, തൃശ്ശൂര്‍, വാല്‍പ്പാറ, നീലഗിരി എന്നിവിടങ്ങളിലാണ് 2019ല്‍ മഴ ശക്തമായി ബാധിച്ചത്. 2020ലേക്ക് വരുമ്പോള്‍ ഈ പറഞ്ഞയിടങ്ങളിലെല്ലാം 2019ലേതു പോലെ ഇതുവരെ ചെറിയ മഴയാണ് ലഭിച്ചത്. പക്ഷെ സ്ഥിതിഗതികള്‍ മാറുമെന്നാണ് കാറ്റിന്റെ ഗതിയില്‍ നിന്ന് മനസ്സിലാക്കുന്നതെന്നും വെതര്‍മാന്‍ കുറിച്ചു
ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓഗസ്റ്റ് അഞ്ചിനും എട്ടിനുമിടയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തന്നെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. തീരദേശ മേഖലകളിലും മഴ ലഭിക്കുമെങ്കിലും പശ്ചിമ ഘട്ട മേഖലയെ അപേക്ഷിച്ച് തീരദേശ മേഖലകളില്‍ മഴ കുറവായിരിക്കുമെന്നും വെതര്‍മാന്‍ നിരീക്ഷിക്കുന്നു.
കനത്ത മഴ ലഭിക്കുമെന്ന് കരുതുന്ന സ്ഥലങ്ങള്‍:
- ഇടുക്കിയിലെ പീരുമേട്, തൊടുപുഴ, പാംബ്ല ഡാം, പൊന്മുടി
- മലപ്പുറത്തെ നിലമ്പൂര്‍
- കോഴിക്കോട് കുറ്റ്യാടി, കക്കയം
- വയനാട്ടെ തരിയോട്, വൈത്തിരി, പടിഞ്ഞാറത്തറ
- തൃശ്ശൂരിലെ പെരിങ്ങല്‍കുത്ത്
- പത്തനംതിട്ടയിലെ കക്കി
- എറണാകുളം ജില്ലയിലെ നേര്യമംഗലം, പിറവം
- content highlights: Tamilnadu weatherman weather forecast on Kerala , heavy rains expecting in Ghat areas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..