മുല്ലപ്പെരിയാര്‍: മുന്നറിയിപ്പില്ലാതെ വീണ്ടും ഷട്ടര്‍ തുറന്ന് തമിഴ്‌നാട്; വീടുകളില്‍ വെള്ളംകയറി


ജെയ്ന്‍ എസ്.രാജു, മാതൃഭൂമി ന്യൂസ്

ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറിയ നിലയിൽ | ചിത്രം: Screengrab - Mathrubhumi News

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ രാത്രിയില്‍ വീണ്ടും മുന്നറിയിപ്പ് നല്‍കാതെ തുറന്ന് തമിഴ്‌നാട്. ഞായറാഴ്ച രാത്രിയോടെ മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് 142 അടിയില്‍ എത്തിയിരുന്നു. ഇതോടെ രാത്രിയില്‍ മുല്ലപ്പെരിയര്‍ അണക്കെട്ടിന്റെ 9 ഷട്ടറുകള്‍ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ തുറന്നു. ഇതേത്തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

സെക്കന്റില്‍ 5668 ഘനയടി വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 1200 ഘനയടിയില്‍ നിന്ന് 1800 ഘനയടിയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.വെള്ളം കയറിയ വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുടര്‍ച്ചയായി രാത്രിയില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് തീരദേശവാസികള്‍ ഉയര്‍ത്തുന്നത്.

പ്രധാനമായും മഞ്ചുമല, കടശിക്കോട് എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയിരിക്കുന്നത്. രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് പതിവായതിനാല്‍ കിടന്നുറങ്ങാന്‍ പോലും ഭയമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

നേരത്തെ രാത്രി കാലങ്ങളില്‍ ഷട്ടറുകളുയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കരുതെന്നും മുന്നറിയിപ്പോടെ പകല്‍ സമയങ്ങളില്‍ മാത്രമേ ഷട്ടര്‍ ഉയര്‍ത്താന്‍ പാടുള്ളുവെന്നും നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തിനോട് നിഷേധാത്മക നിലപാടാണ് തമിഴ്‌നാട് സ്വീകരിക്കുന്നതെന്നാണ് ഈ നടപടിയിലൂടെ വിലയിരുത്താനാകുന്നത്.

Content Highlights: Tamil Nadu has released water from Mullapperiyar Dam without warning again at night

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented