വീണാ ജോർജ്, ഡോ. വന്ദന ദാസ് | Photo: Mathrubhumi, PTI
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനാ ദാസിന്റെ പേര് നല്‍കും. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടറോടുള്ള ആദരസൂചകമായാണ് നടപടി.
ആക്രമണങ്ങളില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കുന്ന നിയമവുമായി ബന്ധപ്പെട്ട് അടുത്ത സംസ്ഥാന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കും. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഓര്‍ഡിനന്‍സ്. ആരോഗ്യസര്‍വകലാശാലയുടെ അഭിപ്രായവും തേടും.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ കര്‍ശനശിക്ഷ ഉറപ്പാക്കുന്ന തരത്തിലായിരിക്കും ഓര്‍ഡിനന്‍സ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാജന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അദ്ദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ചും ആശുപത്രിയിലെ സുരക്ഷയെക്കുറിച്ചുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
Content Highlights: Taluk Headquarters Hospital Kottarakkara new block dr vandana das name veena george
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..