അധ്യാപകരെ സംഘടിപ്പിച്ച് സംഘാടകനായി; എം.എല്‍.എയാകും മുമ്പേ മന്ത്രിയായി


സ്വന്തം ലേഖകന്‍

വിക്ടോറിയ കേളേജിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്നും അധ്യാപന രംഗത്തേക്ക് ചുവട് വെച്ച് മാനേജ്‌മെന്റിന്റെ ചൂഷണത്തിനെതിരേ അധ്യാപകരെ സംഘടിപ്പിച്ചാണ് സംഘാടകനായത്.

ടി.ശിവദാസമേനോൻ: ഫോട്ടോ-ജെ.ഫിലിപ്പ് |മാതൃഭൂമീ

കോഴിക്കോട്: പാലാക്കാട്ടുകാരുടെ മേനോന്‍മാഷാണ് ശിവദാസമേനോന്‍. വിക്ടോറിയ കോളേജില്‍ നിന്ന് വിപ്ലവ വീര്യം ഉള്‍ക്കൊണ്ട് രാഷ്ട്രീയ രംഗപ്രവേശനം നടത്തിയ പാലക്കാടന്‍ വിപ്ലവകാരി. എന്നും മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലും പ്രശ്‌ന പരിഹാരത്തിനുമായിരുന്നു ശിവദാസ മേനോന്റ ശ്രദ്ധ. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം അണുവിട തെറ്റാതെ ചെയ്ത് തീര്‍ക്കണമെന്ന് നിര്‍ബന്ധമുള്ളയാള്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്തയാള്‍. സമരത്തിന്റെ മുന്‍ നിരയില്‍ നിന്ന് പോലീസ് മര്‍ദനവും അതിന്റെ അവശതകളും ആവോളം ഏറ്റുവാങ്ങിയ ശിവദാസന മേനോന്‍ പ്രായത്തിന്റെ അവശതയിലും ദൈനം ദിന രാഷ്ട്രീയ കാര്യങ്ങളില്‍ ഏറെ ജാഗരൂഗനായിരുന്നു.

വിക്ടോറിയ കേളേജിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്നും അധ്യാപന രംഗത്തേക്ക് ചുവട് വെച്ച് മാനേജ്‌മെന്റിന്റെ ചൂഷണത്തിനെതിരേ അധ്യാപകരെ സംഘടിപ്പിച്ചാണ് സംഘാടകനായത്. മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്‌ക്കൂളിലെ 30 വര്‍ഷത്തോളമുള്ള അധ്യാപന ജോലിക്കിടെ സ്വകാര്യ അധ്യാപകര്‍ അനുഭവിക്കുന്ന ചൂഷണത്തിനുള്ള പ്രശ്‌ന പരിഹാരമെന്നോണം കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ എന്ന സംഘടന സ്ഥാപിച്ച് പോരാട്ട രംഗത്തും ചുവടുറപ്പിച്ചു. ഇവിടെ നിന്ന് ലഭിച്ച രാഷ്ട്രീയ പാടവമാണ് സി.പി.എമ്മിന്റെ മുന്‍ നിര നേതാക്കളിലേക്ക് ശിവദാസമേനോനെ ഉയര്‍ത്തിയത്.

55-ാം വയസ്സില്‍ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ആയിരിക്കേ 1987-ല്‍ ആണ് ആദ്യമായി ശിവദാസമേനോന്‍ മലുമ്പുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ തങ്ങളെ ദുരിതത്തിലേക്ക്‌ തള്ളിവിട്ടവരാണ് കമ്യൂണിസ്റ്റുകാരെന്നും അവരാരും വോട്ടു തേടി വരേണ്ടെന്നും മലമ്പുഴയില്‍ ചില വികാരമുയര്‍ന്ന സമയത്തായിരുന്നു ശിവദാസമേനോന്റെ മത്സരം. പ്രബല വിഭാഗങ്ങള്‍ ഏറെയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി വലിയ പ്രതീക്ഷ വെക്കാതിരുന്ന സ്ഥലം. പക്ഷെ ആത്മവിശ്വാസം കൈവിടാതെ ശിവദാസ മേനോന്‍ പ്രചരണ രംഗത്ത് സജീവമായി. ഓരോ വിട്ടീലും കയറി.

വോട്ടെണ്ണി അപ്രതീക്ഷിത വിജയം നേടിയതോടെ സത്യപ്രതിജ്ഞയ്ക്ക് മുന്നേ എ.കെ.ജി സെന്ററില്‍ നിന്നും വിളിയെത്തി, മന്ത്രിയാവാന്‍. പിന്നെ എം.എല്‍.എ ആയി സത്യ പ്രതിജ്ഞ ചെയ്യുന്നതിന് മുന്നെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേരള നിയമസഭാ ചരിത്രത്തിലെ തന്നെ അപൂര്‍വ സംഭവമായിരുന്നു അത്. പിന്നീട് ആദ്യത്തെ അംസബ്ലിയിലാണ് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടന്നത്. വൈദ്യുത വകുപ്പും ഗ്രാമ വികസന വകുപ്പുമാണ് അന്ന് ശിവദാസ മേനോന്‍ കൈകാര്യം ചെയ്തത്.

1991 നടന്ന തിരഞ്ഞെടുപ്പില്‍ മേനോന്‍ മാഷിനെ പാലക്കാട്ടുകാര്‍ വീണ്ടും തിരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ചു. അക്കാലത്ത് അധികാരം യു.ഡി.എഫിന്റെ കൈകളിലായിരുന്നു.

1996 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ശിവദാസമേനോന് നല്‍കിയത് ധനമന്ത്രി സ്ഥാനം. എക്‌സൈസ് വകുപ്പും കൈകാര്യം ചെയ്തു. അഞ്ചുവര്‍ഷം ബജറ്റ് അവതരിപ്പിച്ചു. പിന്നീട് മൂന്ന് തവണ മത്സരിച്ചുവെന്ന കാരണത്താലാണ് വിട്ടു നിന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന താല്‍പര്യ പ്രകാരമായിരുന്നു അത്.

മലമ്പുഴ മണ്ഡലത്തില്‍ നിന്ന് മാത്രമാണ് നിയമസഭയിലേക്ക് ശിവസാദ മേനോന്‍ മത്സരിച്ചിട്ടുള്ളൂ. മൂന്ന് തവണ മത്സരിച്ചപ്പോഴും ഭൂരിപക്ഷം വര്‍ധിച്ചു. ആദ്യ തവണ 12000, രണ്ടാം തവണ 20,000, മൂന്നാം തവണ 33000.

പില്‍ക്കാലത്ത് മഞ്ചേരിയിലേക്ക് താമസം മാറ്റിയപ്പോഴും മലപ്പുറത്തെത്തിയാല്‍ പാര്‍ട്ടി നേതാക്കള്‍ ശിവദാസമേനോനെ സന്ദര്‍ശിക്കാതെ കടന്ന് പോവില്ല. മഞ്ചേരി കച്ചേരിപ്പടിയിലെ നീതി വീട്ടില്‍ മകള്‍ ലക്ഷ്മിദേവി, മരുമകന്‍ അഡ്വ.ശ്രീധരന്‍ നായര്‍ എന്നിവര്‍ക്കൊപ്പം വിശ്രമ ജീവിതത്തിലിരിക്കെയാണ് മരണം.

Content Highlights: T Sivadasamenon Passed away

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented