.jpg?$p=c3fc77b&f=16x10&w=856&q=0.8)
എം.എൽ.എയുടെ അനുമോദനം; ടി.സിദ്ദിഖ് എഫ്.ബിയിൽ പോസ്റ്റ് ചെയ്ത ചിത്രം
കല്പറ്റ: കാത്തിരിപ്പിനൊടുവില്‍ കേരളം സന്തോഷ് ട്രോഫി കിരീടം ചൂടി. ചാമ്പ്യന്മാരുടെ ടീമിലെ അംഗമായ മുഹമ്മദ് റാഷിദിനെ നേരിട്ട് കണ്ട് അനുമോദിക്കാന്‍ സ്ഥലം എംഎല്‍എയായ ടി സിദ്ദിഖ് എത്തി. റാഷിദിനേയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദിക്കുമ്പോഴാണ് റാഷിദിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്ന് അറിയുന്നതെന്ന് ടി.സിദ്ദിഖ് എഫ്.ബി പോസ്റ്റില്‍ പറയുന്നു. കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ പ്രിയ താരത്തിന് സ്ഥലവും വീടും നല്കാന് തീരുമാനിച്ച് അവരെ അറിയിച്ചതായും സിദ്ദിഖ് പോസ്റ്റില്‍ പറയുന്നു
സിദ്ദിഖിന്റെ എഫ്.ബി പോസ്റ്റ്
സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ബംഗാളിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അതി നിര്‍ണ്ണായകമായ ഗോള്‍ നേടിയ സഫ്നാദും മറ്റൊരു താരം റാഷിദും കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്നുള്ള അഭിമാന താരങ്ങളാണ്.
ഇന്ന് പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് നേരെ പോയത് കളി കഴിഞ്ഞ് പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്. റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത് റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്. നമ്മുടെ അഭിമാനം വാനോളമുയര്‍ത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നല്കാന് തീരുമാനിച്ച് അവരെ അറിയിച്ചു. വയനാട്ടിലെ വളര്‍ന്ന് വരുന്ന തലമുറയ്ക്ക് ആവേശം പകര്‍ന്ന റാഷിദിനു ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
താരങ്ങള്‍ക്ക് കല്‍പ്പറ്റയില്‍ വന്‍ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു.
Content Highlights: santhosh trophy, t siddique
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..