എ. വിജയരാഘവന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല ലഭിച്ചതിനു പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. ഫെയ്‌സ്ബുക്കിലൂടെയാണ് സിദ്ദിഖിന്റെ പ്രതികരണം. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് വിജയരാഘവന് ചുമതല ലഭിച്ചത്.
ബി.ജെ.പിക്ക് കേരളത്തില്‍ പ്രസിഡന്റ് മാത്രമല്ല, ഇപ്പോള്‍ ഒരു സെക്രട്ടറിയേയും ലഭിച്ചിരിക്കുന്നു. സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പി.എച്ച്.ഡി. എടുത്ത ഒരു നേതാവിനെ ഉന്നതമായ പാര്‍ട്ടി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് വേണ്ടത്ര കാപ്‌സ്യൂളുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്ന് വിശ്വസിക്കട്ടെ- സിദ്ദിഖ് കുറിപ്പില്‍ പറയുന്നു.
ടി.സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ബിജെപിക്ക് കേരളത്തില്‍ പ്രസിഡണ്ട് മാത്രമല്ല, ഇപ്പോള്‍ ഒരു സെക്രട്ടറിയേയും ലഭിച്ചിരിക്കുന്നു. സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പിഎച്ഡി എടുത്ത ഒരു നേതാവിനെ ഉന്നതമായ പാര്‍ട്ടി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് വേണ്ടത്ര കാപ്‌സ്യൂളുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്ന് വിശ്വസിക്കട്ടെ.
content highlights: t siddique mocks a vijayaraghavan