ടി. സിദ്ദിഖ് | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട്: സോളാര്‍ കേസില്‍ കണ്ടത് പത്തുവര്‍ഷം നീണ്ട രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും സോളാര്‍ കമ്മിഷനെ തിരഞ്ഞെടുപ്പിനുവേണ്ടി സി.പി.എം. ദുരുപയോഗപ്പെടുത്തുകയായിരുന്നെന്നും എം.എല്‍.എ. ആരോപിച്ചു.
ഇക്കിളി കഥകളറിയാനായിരുന്നു ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുള്ള സോളാര്‍ കമ്മിഷന് താത്പര്യം. ശ്രവണ സുഖത്തിലും നയന സുഖത്തിലും ശ്രദ്ധ കൊടുക്കുന്ന ശിവരാജന്‍ കമ്മിഷന്‍ യഥാര്‍ഥത്തില്‍ ആസ്വാദന കമ്മിഷനായിരുന്നു. ജസ്റ്റിസ് ശിവരാജന്റെ സാമ്പത്തിക സ്രോതസ് വിജിലന്‍സ് അന്വേഷിക്കണമെന്നും ടി. സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
സോളാര്‍ കമ്മിഷനെ തിരഞ്ഞെടുപ്പിനുവേണ്ടി ദുരുപയോഗപ്പെടുത്തുകയാണ് സി.പി.എം. ചെയ്തത്. മനസാക്ഷിയുണ്ടെങ്കില്‍ പിണറായി മാപ്പ് പറയണം. പല കോണ്‍ഗ്രസ് നേതാക്കളും അന്ന് ഉമ്മന്‍ ചാണ്ടിയെ പ്രതിരോധിക്കാനെത്തിയില്ല. ഉമ്മന്‍ ചാണ്ടിയെ പ്രതിരോധിക്കാന്‍ താന്‍ നേതൃത്വംനല്‍കി. രാജ്‌മോഹന്‍ ഉണ്ണിത്താനും ഉമ്മന്‍ ചാണ്ടിയ്ക്കായി മുന്നില്‍നിന്നു. പ്രധാനപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും സിദ്ദിഖ് എം.എല്‍.എ. ആരോപിച്ചു. പേരെടുത്ത് പറയാതെയായിരുന്നു സിദ്ദിഖിന്റെ വിമര്‍ശനം.
പുനര്‍ജനിയ്ക് വേണ്ടി വി.ഡി സതീശന്‍ പണം കൈപ്പറ്റിയിട്ടില്ലെന്നും വിജിലന്‍സിനെ ഉപയോഗിച്ച് സതീശനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് വിലപ്പോവില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
നാഷണല്‍ ഹെറാള്‍ഡ് കേസ് അന്വേഷിയ്ക്കുന്ന മോദിയെ പോലെയാണ് പിണറായിയെന്നും ചൈനീസ് കേബിളിനെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്നും സിദ്ദിഖ് എം.എല്‍.എ പറഞ്ഞു.
Content Highlights: t siddique mla against cpm and solar commission
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..