
ലോക്കൽ കമ്മറ്റിയിലേക്ക് വിഭാഗീയതയുടെ പേരിൽ തരം താഴ്ത്തിയ ടി ശശിധരൻ പതിനേഴു വർഷങ്ങൾക്ക് ശേഷം തൃശൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രതികരണമറിയാൻ മാധ്യമ പ്രവർത്തകർ വളഞ്ഞപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
തൃശ്ശൂര്‍: വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി ഘടകത്തില്‍ നിന്ന് തരംതാഴ്ത്തിയിരുന്ന ടി ശശിധരനെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 17 വര്‍ഷത്തിന് ശേഷമാണ് ശശിധരനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത്. തനിക്കെതിരെ പാര്‍ട്ടി വിഭാഗീയതയുടെ പേരിലാണ് നടപടിയെടുത്തതെന്ന് ശശിധരന് പറഞ്ഞു. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ ശേഷം അദ്ദേഹം പിന്നീട് ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ച് വന്നിരുന്നു. തന്നെ പാര്‍ട്ടി മാറ്റി നിര്‍ത്തിയിട്ടില്ലെന്നും നടപടിയെടുത്ത ശേഷം ഇപ്പോള്‍ മടക്കിക്കൊണ്ട് വരികയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടപടിയെടുക്കുന്നത് സ്വാഭാവികമാണ്. ഒരാളെയും പൂര്‍ണമായി മാറ്റിനിര്‍ത്തുന്ന പതിവ് പാര്‍ട്ടിക്ക് ഇല്ല. തീരെ പറ്റാത്തയാളെങ്കില് ഒഴിവാക്കും. എന്തെങ്കിലും ഗുണമേന്മയുണ്ടെങ്കില്‍ അയാളെ മടക്കിക്കൊണ്ട് വരും. ഒരു സാമൂഹിക പ്രവര്ത്തകന് എന്ന നിലയില്‍ കഴിയുന്നത് പോലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ചെയ്യുക എന്നതാണ് പ്രധാനം. പാവങ്ങള്‍ക്കൊപ്പം ധാര്‍മികമായും സത്യസന്ധമായും നില്ക്കുകയെന്നതാണ് മറ്റൊരു കാര്യം- അദ്ദേഹം പറഞ്ഞു.
തരംതാഴ്ത്തല്‍ നടപടിയുണ്ടായത് ആഘാതം തന്നെയായിരുന്നു. ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അത് അങ്ങനെയാണല്ലോ. എന്നാല്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന പരിശോധന നടന്നപ്പോള്‍ ആഘാതം കുറഞ്ഞ് വന്നു. 17 വര്‍ഷം കീഴ്കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചപ്പോഴും പാര്‍ട്ടി പറഞ്ഞതാണ് അനുസരിച്ചിട്ടുള്ളത്. തിരിച്ച് വരും എന്ന് കഴിഞ്ഞ തവണയും പ്രതീക്ഷകളുണ്ടായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അമിതമായ പ്രതീക്ഷകള്‍ നല്ലതല്ലെന്നും വ്യക്തിപരമായി താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ശശിധരന് പ്രതികരിച്ചത്.
പാര്‍ട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും അതനുസരിച്ചാണ് നടപടികളും മടക്കിക്കൊണ്ട് വരവും എല്ലാം. ഇപ്പോള്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടതില്‍ സന്തോഷമുണ്ട്. തന്നെ നടപടിയുടെ ഭാഗമായി മാറ്റി നിര്‍ത്തിയ പാര്‍ട്ടിക്ക് ഇപ്പോള്‍ താന്‍ ശരിയായ നടപടിയിലേക്ക് എത്തി എന്ന് തോന്നിയതിനാലാകും മടക്കിക്കൊണ്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു.
എം എം വര്‍ഗ്ഗീസ് ജില്ലാ സെക്രട്ടറി
രണ്ടാം തവണയാണ് എം എം വര്‍ഗ്ഗീസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കെ രാധാകൃഷ്ണന് കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്ന്നായിരുന്നു വര്‍ഗ്ഗീസ് ആദ്യമായി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായത്.വര്‍ഗ്ഗീസ് ഉള്‍പ്പെടെ 44 അംഗ കമ്മറ്റിയെയാണ് പ്രഖ്യാപിച്ചത്. കുന്ദംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
Content Highlights: t sasidharan is back in cpm thrissur district commitee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..