ടി എസ് വിജയന്‍ കിഫ്ബി സ്വതന്ത്ര അംഗമായി നിയമിതനായി


T S Vijayan
തിരുവനന്തപുരം: കിഫ്ബിയിലെ സ്വതന്ത്ര അംഗമായി ടി.എസ്. വിജയൻ നിയമിതനായി. ഡോ. ഡി. ബാബുപോളിന്റെ നിര്യാണത്തെ തുടർന്നാണ് ടി.എസ്. വിജയന്റെ നിയമനം. മൂന്ന് പതിറ്റാണ്ട് നീണ്ട മികവേറിയ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് അദ്ദേഹം കിഫ്ബി യിൽ എത്തുന്നത്.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇൻഡ്യ (IRDAI) യുടെ ചെയർമാൻ, ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും തുടങ്ങിയ ഉന്നത പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇൻഷുറൻസിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സമൂഹത്തിന്റെ എല്ലാ തലത്തിലും ഉള്ളവർക്ക് ഇൻഷുറൻസ് പ്രാപ്യമാക്കുന്നതിനുമുള്ള നിരവധി സംരംഭങ്ങൾക്ക് ടി.എസ്. വിജയൻ മുൻകൈ എടുത്തിട്ടുണ്ട്. ഇൻഷുറൻസ് രംഗത്ത് സാങ്കേതിക വിദ്യാ മുന്നേറ്റം ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികൾക്കും അദ്ദേഹം നേതൃത്വം നൽകി.

കേരള സർവകലാശാലയിൽ നിന്ന് സ്പെഷൽ ഗ്രാജ്വേറ്റ് ബിരുദം നേടിയിട്ടുള്ള ടി.എസ്. വിജയന് മാനേജ്മെന്റിൽ ഡിപ്ലോമയും ഉണ്ട്. 2006 ൽ എൽ ഐ സി യിൽ ചെയർമാനായ അദ്ദേഹം 5 വർഷം ആ പദവിയിൽ തുടർന്നു. ഇൻറർനാഷനൽ അസോസിയേഷൻ ഓഫ് ഇൻഷുറൻസ് സൂപ്പർവൈസേഴ്സ് (IAIS) ന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ അദ്ദേഹം ഏഷ്യൻ മേഖലയെ പ്രതിനിധീകരിച്ചിട്ടുണ്ട്. IAIS ന്റെ ടെക്നിക്കൽ ആൻഡ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. നാല് പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ബോർഡുകളിൽ സ്വതന്ത്ര ഡയറക്ടർ ആയി പ്രവർത്തിച്ചു വരികയാണ് ഇപ്പോൾ ശ്രീ ടി.എസ്.വിജയൻ.

Content Highlights: T S Vijayan appointed as KIFB independent member

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section
Most Commented