ടി.എസ്. കല്യാണരാമന് 'അന്‍മോള്‍ രത്ന' അവാര്‍ഡ്


National Jewellery Awards 2022

കൊച്ചി: ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജുവലറി കൗണ്‍സില്‍ മുംബൈയില്‍ സംഘടിപ്പിച്ച നാഷണല്‍ ജുവലറി അവാര്‍ഡ്‌സില്‍ കല്യാണ്‍ ജൂവലേഴ്‌സ് മാനേജിങ്‌ ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ 'അന്‍മോള്‍ രത്ന' അവാര്‍ഡിന് അര്‍ഹനായി. അദ്ദേഹത്തിനു വേണ്ടി മകനും കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രാജേഷ് കല്യാണരാമന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

കല്യാണ്‍ ജൂവലേഴ്സ് എന്ന ബ്രാന്‍ഡിനെ പുതിയ ഉയരങ്ങളിലെത്തിച്ച ടി.എസ്. കല്യാണരാമന്റെ ബിസിനസിനോടുള്ള മാര്‍ഗദര്‍ശകമായ സമീപനവും സംരംഭകത്വ മനോഭാവവുമാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. ജെംസ് ആന്‍ഡ് ജുവലറി കൗണ്‍സില്‍ ചെയര്‍മാന്‍ ആശിഷ് പേത്തേ, വൈസ് ചെയര്‍മാന്‍ സായം മെഹ്റ, കണ്‍വീനര്‍ നിതിന്‍ ഖണ്ഡേല്‍വാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



തന്റെ പിതാവിന് വേണ്ടി ഈ പ്രത്യേക ആദരവ് ഏറ്റുവാങ്ങുന്നതില്‍ സന്തുഷ്ടനാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ പറഞ്ഞു. കൂടാതെ ബ്രാന്‍ഡിന്റെ വിജയം രേഖപ്പെടുത്തുന്നതില്‍ സമാനതകളില്ലാത്ത പങ്ക് വഹിച്ച കല്യാണ്‍ ജൂവലേഴ്സ് കുടുംബത്തിന് ഇത് സമര്‍പ്പിക്കുന്നു. ഒരു പ്രാദേശിക ബ്രാന്‍ഡ് എന്നതില്‍നിന്ന് ആഗോള ബ്രാന്‍ഡായുള്ള കമ്പനിയുടെ പരിണാമം വിശ്വാസമെന്ന അടിസ്ഥാന മൂല്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ വിശ്വാസമാണ് ഞങ്ങളുടെ ഉപഭോക്താക്കളില്‍ പ്രതിധ്വനിച്ചത്. പ്രാദേശിക സംസ്‌കാരത്തിനനുസരിച്ചുള്ള അഭിരുചികളും തിരഞ്ഞെടുപ്പുകളും പരിഗണിച്ചുകൊണ്ട് ഓരോ പ്രദേശത്തെയും ഉപഭോക്താവിനെ കേന്ദ്രീകരിച്ചായിരുന്നു കല്യാണ്‍ ബ്രാന്‍ഡിന്റെ ഉപയോക്താക്കളുമായുള്ള ആശയവിനിമയം. ഈ സമീപനമാണ് ഇന്ത്യയിലെ വ്യത്യസ്തമായ വിപണികളിലും വിദേശ വിപണികളിലും വിജയിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: T S Kalyanaraman ‘Anmol Ratna’ Award at National Jewellery Awards


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented